കാസര്‍കോട്: കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിനുളള സ്ഥല കൈമാറ്റ നടപടി അന്തിഘട്ടത്തിലെത്തി. സ്ഥലം കൈമാറ്റ നടപടി ഉടന്‍ പൂര്‍ത്തികരിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഡീഷണല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഇതു സംബന്ധിച്ച് പി. കരുണാകരന്‍ എം.പി നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാഞ്ഞങ്ങാട്ട് കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം കൈമാറാത്തതിനെ തുടര്‍ന്ന് അടുത്ത അധ്യായന വര്‍ഷത്തെ ഒന്നാംക്ലാസിലേക്കുള്ള പ്രവേശനം സ്‌കൂള്‍ അധികൃതര്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയം അനുവദിച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും സ്ഥലം കൈമാറാത്ത നടപടി കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടയിലാണ് എം.പി ഇടപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കുകയും സ്ഥലകൈമാറ്റ നടപടികള്‍ സത്ത്വരമാക്കാന്‍ ഉത്തരവ് സംഭാദിച്ചത്. വിദ്യാലയ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറും സ്ഥലകൈമാറ്റ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും ഒന്നാംക്ലാസിലേക്കുള്ള അപേക്ഷ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രീയ വിദ്യാലയ അധികൃതര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.
Keywords: kasaragod, Kanhangad, Land, school,