സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കസ്റ്റമേഴ്‌സ് മീറ്റ് നടത്തി
Dec 24, 2011, 07:00 IST
കാസര്‍കോട്: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ സെന്റിനറി സെലിബ്രേഷന്റെ ഭാഗമായി കസ്റ്റമേഴ്‌സ് മീറ്റ് നടത്തി. പൊവ്വല്‍ എല്‍.ബി.എസ്. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജര്‍ കെ.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നാലാപ്പാട് ഫര്‍ണിച്ചര്‍ ഉടമ മുഹമ്മദ് ഷാഫി, പഴയകാല കസ്റ്റമര്‍ കെ.എ.അബ്ദുല്‍ ഹമീദ് തളങ്കര, പ്രസ് ക്ലബ്ബ് ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, റിട്ട. ആര്‍.ടി.ഒ എ.വി ഗംഗാധരന്‍, പി.ജെ. മോളി പ്രസംഗിച്ചു.കെ.എന്‍. പ്രമേചന്ദ്രന്‍ചോമ്പാല സ്വാഗതവും ഡെപ്യൂട്ടി മാനേജര്‍ പി.കെ. സുധീര്‍ ഷെട്ടി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Central bank, Meet, Kanhangad