കാഞ്ഞങ്ങാട് നഗരത്തില്‍ ക്യാമറ മിഴിതുറക്കുന്നു
Jul 3, 2013, 19:51 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരം ഇനി ക്യാമറക്കണ്ണുകള്‍ക്ക് കീഴില്‍. കാഞ്ഞങ്ങാട് നഗരത്തിലെ ദൃശ്യങ്ങള്‍ പൂര്‍ണമായും ഒപ്പിയെടുക്കുന്നതിന് സി.സി.ടി.വി സമ്പ്രദായം താമസിയാതെ നിലവില്‍ വരും.
അതീവ സുരക്ഷയുള്ള ക്യാമറകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഘടിപ്പിക്കുന്നതിന്റെ ചുമതല കെല്‍ട്രോണിന് കൈമാറിയിട്ടുണ്ട്.
കെല്‍ട്രോണിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ച കാഞ്ഞങ്ങാട്ടെത്തി നഗരത്തില്‍ ക്യാമറ ഘടിപ്പിക്കേണ്ടുന്ന വിവിധ സ്ഥലങ്ങള്‍ പരിശോധിച്ച് മടങ്ങി. കേരള പോലീസിന്റെ പ്രത്യേക പദ്ധതിയനുസരിച്ചാണ് സി.സി.ടി.വി സമ്പ്രദായം ഏര്‍പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്.
കാസര്‍കോട്ടെ ക്രമസമാധാന നില ഭദ്രമാക്കുന്നതിന് പ്രത്യേക പാക്കേജ് തയ്യാറാക്കിയതിനാല്‍ ജില്ലയില്‍ ഉടനീളം സി.സി.ടി.വി സമ്പ്രദായം കാര്യക്ഷമമാക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെ സി.സി.ടി.വി സ്ഥാപിക്കും. ഇതിനായുള്ള വയറിംങ് ജോലികള്‍ താമസിയാതെ പൂര്‍ത്തിയാക്കും. ഓരോ പ്രത്യേക പോയിന്റിലും കെല്‍ട്രോണ്‍ തന്നെ ക്യാമറ സ്ഥാപിക്കും.
ഇതിന് പുറമെ വ്യാപാര സ്ഥാപനങ്ങള്‍ക്കോ മറ്റു ഓഫീസുകള്‍ക്കോ ക്യാമറാ സംവിധാനത്തിന്റെ സൗകര്യം ആവശ്യമാണെങ്കില്‍ പോലീസിന്റെ വയറിംങ് സംവിധാനത്തില്‍ ഘടിപ്പിക്കുന്നതിനുള്ള പ്രത്യേക അനുമതിയും നല്‍കും. അതിന് താല്പര്യമുള്ള വ്യാപാര സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പോലീസിനെ സമീപിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ ക്യാമറാ സംവിധാനങ്ങളുടെ ക്രോഡീകരണം പുതിയകോട്ടയിലെ ഡി.വൈ.എസ്.പി ഓഫീസിലായിരിക്കും.
നഗരത്തിലെ എല്ലാ സംഭവങ്ങളും ക്യാമറയിലൂടെ ഡി.വൈ.എസ്.പി ഓഫീസിലെ സ്ക്രീനില്‍ തെളിഞ്ഞുവരും. ഭാവിയില്‍ ഈ സംവിധാനം തിരുവനന്തപുരത്തെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ കൂടി കാണാനും ഉപയോഗപ്പെടുത്താനും കഴിയുന്ന രീതിയില്‍ വ്യാപിപ്പിക്കാന്‍ തീരുമാനമുണ്ട്.

Keywords : Kanhangad, Police, Thiruvananthapuram, Kerala, Police, CCTV, Town, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.