വീട്ടമ്മയെ കാറിടിച്ച സംഭവത്തില്‍ കേസെടുത്തു
Feb 25, 2012, 16:00 IST
കാഞ്ഞങ്ങാട്: കാറിടിച്ച് വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ നിത്യാ നന്ദയുടെ ഭാര്യ മലരി(42)ന്റെ പരാതി പ്രകാരമാണ് കെ.എ.53.പി-4792 നമ്പര്‍ കാര്‍ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 2011 ആഗസ്റ്റ് 14 ന് പുതിയകോട്ട റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന മലരിനെ അമിത വേഗതയില്‍ വരികയായിരുന്ന കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടം സംബന്ധിച്ച് മലര് ഹോ സ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്കുകയാണുണ്ടായത്.
Keywords: Accident, case, Kanhangad, Kasaragod