5 വര്‍ഷമായി വനിതാ ഡോക്ടറെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന അജ്ഞാതനെതിരെ കേസ്
Mar 7, 2015, 11:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/03/2015) അഞ്ച് വര്‍ഷമായി വനിതാ ഡോക്ടറെ പിറകെക്കൂടി ശല്യം ചെയ്യുന്ന അജ്ഞാതനെതിരെ പോലീസ് കേസെടുത്തു. ലക്ഷ്മി നഗര്‍ തെരുവത്തെ ഡോ. സൗമ്യ (33) യുടെ പരാതിയിലാണ് 38 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതനെതിരെ കേസെടുത്തത്.
ജോലി സ്ഥലത്ത് വന്നും വഴിയില്‍ കാത്തുനിന്നും കാറില്‍ പിന്തുടര്‍ന്നും അഞ്ച് വര്‍ഷമായി ശല്യപ്പെടുത്തുവെന്നാണ് ഡോക്ടറുടെ പരാതി. 2010 - 2013 കാലയളവില്‍ പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന കാലത്താണ് അജ്ഞാതന്റെ ശല്യം ആരംഭിച്ചത്. 2013 ആഗസ്റ്റ് മാസത്തില്‍ സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിചെയ്യുമ്പോഴും 2014 ല്‍ പയ്യന്നൂര്‍ ആശുപത്രി, പിന്നീട് കരിന്തളം ആശുപത്രി എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിക്കുമ്പോഴും ഈ യുവാവ് പിന്തുടര്‍ന്നതായും പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kanhangad, Doctor, Case, Kasaragod, Kerala, Case charged for eve teasing.