കോടതിയെ അവഗണിച്ച മംഗലാപുരം ജയില്‍ സുപ്രണ്ടിനെതിരെ കേസെടുക്കും
Apr 25, 2012, 18:43 IST
C.H Riyas |
കുപ്രസിദ്ധ കവര്‍ച്ചക്കാരനും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്നും ചാടിരക്ഷപ്പെട്ട് കേരള പൊലീസിനെ ഒന്നടങ്കം വെല്ലുവിളിച്ച കാസര്‍കോട് പെരിയാട്ടടുക്കം സി.എച്ച റിയാസിനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കാനുള്ള സമന്‍സ് ഏഴ് തവണ അയച്ചിട്ടും അത് കൈപ്പറ്റിയ ശേഷം കോടതിയില്‍ ഹാജരാക്കാതിരുന്നതിനാണ് മംഗലാപുരം ജയില്‍ സൂപ്രണ്ട് അംബേത്കറിനെ മജിസ്‌ത്രേട്ട് കെ. സോമന്‍ തുറന്ന കോടതിയില്‍ ശാസിച്ചത്. സമന്‍സ് നിരന്തരം അവഗണിച്ചതിനെതിരെ കോടതിക്ക് ജയില്‍ സുപ്രണ്ടിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ദക്ഷണ കര്‍ണ്ണാടക ജില്ലാ പൊലീസ് മേധാവിയോട് രേഖമൂലം ആവേശ്യപ്പെടേണ്ടിവന്നു. ഇതിനെ തുടര്‍ന്നാണ് ജയില്‍ സുപ്രണ്ട് ഗത്യന്തരമില്ലാതെ കോടതില്‍ ഹാജരായത്. റിയാസിന് കേരളത്തില്‍ മാത്രം പതിനഞ്ചോളം വിവിധ വാഹന കവര്‍ച്ചാ കേസുകളുണ്ട്. ഇതില്‍ ഒരു കേസില്‍ ഇപ്പോള്‍ മംഗലാപുരം ജയിലിലുള്ള റിയാസിനെ ഹാജരാക്കാനാണ് ഹൊസ്ദുര്‍ഗ് കോടതി ആവശ്യപ്പെട്ടത്.
റിയാസിനെ കോടതിയില്‍ ഹാജരാക്കുന്നതിന് തടസ്സമെന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ജയില്‍ സുപ്രണ്ട് നല്‍കിയ മറുപടിയില്‍ കോടതി കടുത്ത അസന്തുഷ്ടി രേഖപ്പെടുത്തി. റിയാസിനെ ഹജാരാക്കാന് ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് വയര്‍ലസ് സന്ദേശം അയച്ചിട്ടുണ്ടെന്ന് കോടതി മുമ്പാകെ കള്ളം പറയുകയായിരുന്നു ജയില്‍ സൂപ്രണ്ട്. അതിന് ഹോസ്ദുര്‍ഗ് കോടതിയില്‍ വയര്‍ലസ് സംവിധാനം ഇല്ലാത്തത് ചൂണ്ടികാണിച്ചപ്പോള്‍ ഉദ്യോഗസ്ഥന്‍ കോടതി മുറിയില്‍ നിന്ന് വീയര്‍ക്കുകയായിരുന്നു. അതിനിടെ പോക്കറ്റിലുണ്ടയിരുന്ന സെല്‍ഫോണ്‍ മണിയടിച്ചതും കോടതിയുടെ അസംതൃപ്തിക്ക് കാരണമാക്കി. ഒടുവില്‍ മജിസ്‌ത്രേട്ടിന്റെ നിര്‍ദ്ദേശം അനുസരിച്ച് കോടതി ഹാളിന് പുറത്തിറങ്ങി സെല്‍ഫോണ് ഓഫ് ചെയ്താണ് ജയില്‍ സുപ്രണ്ട് കോടതിയില്‍ തിരികെ കയറിയത്.
അതേ സമയം സമന്‍സ് ഏഴ് തവണ ലഘിച്ചതിന് ജയില്‍ സുപ്രണ്ടിനെതിരെ കേസെടുക്കാനും ഉത്തരവായി. ഇത് ദക്ഷിണകര്‍ണാടക പൊലീസ് മേധാവിയെ രേഖാമൂലം അറിയിക്കും. ഇതിന് പുറമെ മെയ് രണ്ടിന് റിയാസിനെ മംഗലാപുരം ജയിലില്‍ ചെന്ന് അറസ്റ്റ് ചെയ്ത് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കാന്‍ കാസര്‍കോട് ജില്ലാ പൊലീസ് ചീഫിനും മജിസ്‌ത്രേട്ട് നിര്‍ദ്ദേശം നല്‍കി.
പള്ളിക്കര ജയ്മാരുതി ഫിനാന്‍സ് കമ്പനി കവര്‍ച്ച ചെയ്ത കേസിലാണ് സി.എച്ച് റിയാസിനെ ഹാജരാക്കാന് ഏഴ് തവണ ജയില്‍ സുപ്രണ്ടിന് സമന്‍സ് അയച്ചത്.
Keywords: Kasaragod, Kanhangad, C.H Riyas, Court, Mangalore, Jail.