യുവാക്കള്‍ക്ക് മര്‍ദ്ദനം; 10 പേര്‍ക്കെതിരെ കേസ്
Feb 15, 2012, 16:28 IST
കാഞ്ഞങ്ങാട് : യുവാക്കളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കിഴക്കുംകരയിലെ കുമാരന്റെ മകന് ശ്രീജിത്ത്(26), വിജയന്റെ മകന് സജീഷ്(22), ബൈജു(23) എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ഖമറുദ്ദീന്, ജാഫര്‍, അന്‍സാര്‍, ഫായിസ്, അസ്റുദ്ദീന്, നിസാം, സുനീര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കിഴക്കും കരയില്‍ നിന്നും മന്‍സൂര്‍ ആശുപത്രി ഭാഗത്തേക്ക് നടന്നുപോവുകയായിരുന്ന ശ്രീജിത്ത് അടക്കമുള്ള യുവാക്കളെ ഖമറുദ്ദീന്റെനേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഇവരില്‍ ഖമറുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Youth, Attack, case, Kanhangad, Kasaragod