കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് യുവാവിനെ കുത്തിയ വിദ്യാര്‍ത്ഥിക്കും സുഹൃത്തിനുമെതിരെ വധശ്രമത്തിന് കേസ്
Dec 12, 2014, 14:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.12.2014) കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഐടി വിദ്യാര്‍ത്ഥിക്കും സുഹൃത്തിനുമെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. പുതുക്കൈ ചാമക്കുഴിയിലെ നാരായണന്റെ മകന്‍ സി. ബിജു (35) വിനെയാണ് മുളകുപൊടി വിതറി കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഐടി വിദ്യാര്‍ത്ഥി രാഹുല്‍, സുഹൃത്ത് സുധീഷ് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് വൈകുന്നേരം 3.30 മണിയോടെ വാഴുന്നോറടി ലളിതകലാ കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് ബിജുവിന് കുത്തേറ്റത്. സുധീഷ് ബിജുവിന്റെ കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടുകയും രാഹുല്‍ കത്തി കൊണ്ട് വയറ്റില്‍ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജു മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം രാഹുലിനെയും സുധീഷിനെയും ഇതുവരെ പിടികൂടാനായിട്ടില്ല. ഇരുവരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

Keywords : Kanhangad, Accuse, Police, Case, Student, Stabbed, C Biju, Sudheesh, Rahul.