city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉമ്മയെയും ബാപ്പയെയും അടിച്ചിറക്കിയ മകനെതിരെ കേസെടുത്തു

ഉമ്മയെയും ബാപ്പയെയും അടിച്ചിറക്കിയ മകനെതിരെ കേസെടുത്തു
കാഞ്ഞങ്ങാട്: ഉമ്മയേയും ബാപ്പയേയും വീട്ടില്‍ നിന്നും അടിച്ചിറക്കിയ മകനെതിരെ കോടതി നേരിട്ട് കേസെടുത്തു.

പൂച്ചക്കാട് കപ്പണയിലെ കുഞ്ഞാമദ് കപ്പണയുടെ ഭാര്യ ഖദീജ(55) യുടെ പരാതിയില്‍ ഇളയ മകന്‍ ഖയൂമി(28)ന്റെ പേരിലാണ് ഹൊസ്ദുര്‍ഗ്ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(രണ്ട്) കോടതി ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് ഖയൂമിന് സമന്‍സയക്കാന്‍ ഉത്തരവായത്.

തന്നെയും ഭര്‍ത്താവ് കുഞ്ഞാമദിനേയും മകന്‍ വീട്ടില്‍ നിന്നും മര്‍ദ്ദിച്ച് ഇറക്കി വിട്ടയച്ചതായാണ് പരാതി. ഇതിന് ശേഷം മകന്‍ വീടു പൂട്ടി താക്കോലുമായി സ്ഥലം വിടുകയായിരുന്നു.

പൂച്ചക്കാട്ടെ വീടും 24 സെന്റ് സ്ഥലവും ഖയൂമിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്നാവശ്യത്തിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കളെ വീട്ടില്‍ നിന്നും അടിച്ചിറക്കിയത്.

ഖയൂമിന്റെ വിവാഹം നാല് മാസം മുമ്പാണ് നടന്നത്. വിവാഹശേഷം മകനും ഭാര്യ സബീനയും, മാതാപിതാക്കള്‍ക്കൊപ്പം പൂച്ചക്കാട്ടെ വീട്ടില്‍ താമസിക്കുകയായിരുന്നു.

ഖയൂമിന് പുറമെ ദമ്പതികള്‍ക്ക് അഷറഫ്, ഹൈറുന്നീസ, സൈനുന്നീസ എന്നീ മക്കള്‍ കൂടി ഉണ്ട്.

ഖയും ഒഴികെ മറ്റു മക്കളെല്ലാം വിവാഹിതരായ ശേഷം മാറി താമസിക്കുകയായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം ജ്യേഷ്ഠന്‍ അഷറഫിനെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് സമീപത്തെ മെഡിക്കല്‍ ഷോപ്പില്‍ കയറി ഖയൂമിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു.

മര്‍ദ്ദനമേറ്റ അഷറഫ് ജില്ലാശുപത്രിയില്‍ ചികിത്സ തേടി. ഇതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ മധ്യസ്ഥം പറഞ്ഞ് മാതാപിതാക്കളെ വീണ്ടും പൂച്ചക്കാട്ടെ വീട്ടില്‍ താമസിപ്പിച്ചിരുന്നു.

വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി സ്വത്ത് ആവശ്യപ്പെട്ടതോടെ ഖയൂമിനെതിരെ ഖദീജ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

Keywords: Kanhangad, Kunhamed, Khadeerja, Poochakad, Case, Issue

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia