യുവാവിനെ വധിക്കാന്‍ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്
Feb 1, 2012, 16:41 IST
കാഞ്ഞങ്ങാട്: യുവാവിന്റെ കഴുത്തിന് തോര്‍ത്ത് മുണ്ട് ചുറ്റി വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
പുതുക്കൈ കായകുന്നുമ്മലിലെ കുഞ്ഞിരാമന്റെ മകന് കെ.രമേശന്റെ(35) പരാതി പ്രകാരം പുതുക്കൈയിലെ കുഞ്ഞരാമമാരാരുടെ മകന് ഗിരീശന്(39), കാലായി കുന്നിലെ ചോയി അമ്പുവിന്റെ മകന് അശോകന്(38). പുതുക്കൈയിലെ കുഞ്ഞിരാമന്റെ മകന് രാജന്, പുതുക്കൈയിലെ കുഞ്ഞിരാമമാരാരുടെ മകന് ഉണ്ണീശന്‍ (36), കാലായ കുന്നിലെ ചോയി അമ്പുവിന്റെ മകന് കൃഷ്ണന്(40) എന്നിവര്‍ക്കെതിരെയാണ് കേസ്.
2012 ജനുവരി 22ന് വൈകുന്നേരമാണ് രമേശന് അക്രമത്തിന് ഇരയായത്. രമേശനെ ഗിരീശന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിര്‍ത്തി കല്ലുകൊണ്ട് മുഖത്ത് കുത്തുകയും തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് രമേശന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട്(ഒന്ന്) കോടതിയില്‍ നല്കിയ ഹരജിയില്‍ വ്യക്തമാക്കിയത്.ഹരജി സ്വീകരിച്ച കോടതി ഗിരീശന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ ഹോസ്ദുര്‍ഗ് പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
നരഹത്യാശ്രമത്തിനാണ് അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Keywords: Youth, Murder-attempt, case, Kanhangad, Kasaragod