ഗതാഗതം തടസ്സപ്പെടുത്തിയ 82 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Jun 19, 2012, 11:33 IST
കാഞ്ഞങ്ങാട്: എസ്.എഫ്.ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡണ്ട് അനീഷ് രാജിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗതം തടസ്സപ്പെടുത്തിയ 82 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. സബീഷ്, ജില്ലാ പ്രസിഡണ്ട് ടി.വി. ലജീഷ്, വൈസ് പ്രസിഡണ്ട് എ.വി. ശിവപ്രസാദ്ല തുടങ്ങി 82 പേര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് കാഞ്ഞങ്ങാട് കുന്നുമ്മലില്‍ നിന്ന് പ്രകടനമായി എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്‍ഡില്‍ വഴിതടയല്‍ സമരം നടത്തുകയും മൂന്നു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
Keywords: Case, 82 SFI workers, Kanhangad, Kasaragod