താലൂക്ക് ഓഫീസ് മാര്‍ച്ച്; 20 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Jun 7, 2012, 12:26 IST
കാഞ്ഞങ്ങാട്: എസ്.എഫ്.ഐ നേതാവ് അനീഷ് രാജിന്റെ ഘാതകരെ അറസ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിനിയില്‍ പ്രവര്‍ത്തകര്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കോംപൌണ്ടിലേക്ക് അതിക്രമിച്ച് കയറിയതിന് 20 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഷാലു മാത്യു, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.സതീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എ.വി.ശിവപ്രസാദ്, വൈസ് പ്രസിഡണ്ട് കെ.കെ. ശ്രീരാഗ്, ടി.പി. സിദിന്‍ എന്നീ നേതാക്കളുള്‍പ്പടെയുള്ള 20 പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.
Keywords: Taluk office march, Case, SFI, Kanhangad, Kasaragod