വൈദ്യുതി അസി. എഞ്ചിനീയര്‍ക്ക് കാറിടിച്ച് ഗുരുതരം
Mar 17, 2012, 13:45 IST
കാഞ്ഞങ്ങാട്: പ്രഭാത സവാരിക്കിറങ്ങിയ വൈദ്യുതി അസി. എഞ്ചിനീയര്‍ കാറിടിച്ച് ഗുരുതര നിലയില്‍. കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയറും ഉദിനൂരിലെ അപ്പുക്കുട്ടന്റെ മകനുമായ കെ.സഹജനാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ കാഞ്ഞങ്ങാട് അജ്മല്‍ ആര്‍ക്കെഡിന് സമീപം റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സഹജനെ അമിത വേഗതയില്‍ പിന്നില്‍ നിന്നും വരികയായിരുന്ന കെ.എല്‍ 60 എ 2349 നമ്പര്‍ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
റോഡിലേക്ക് തെറിച്ച് വീണ് കൈക്കും നെഞ്ചിനും പരിക്കേറ്റ സഹജനെ പിന്നീട് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
റോഡിലേക്ക് തെറിച്ച് വീണ് കൈക്കും നെഞ്ചിനും പരിക്കേറ്റ സഹജനെ പിന്നീട് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kasaragod, Kanhangad, Car, Accident, Assistant, Engineer, Kasargodvartha, kasaragodnews.