മീനാപ്പീസിലും വടകരമുക്കിലും കാറുകള്‍ തകര്‍ത്തു
Dec 18, 2012, 16:40 IST
കാഞ്ഞങ്ങാട്: മീനാപ്പീസിലും വടകരമുക്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ അജ്ഞാത സംഘം കാറുകള്‍ അടിച്ചു തകര്‍ത്തു. മീനാപ്പീസിലെ ബി. സുകേഷിന്റെ കെ എല്‍ 60 ഡി -4579 നമ്പര്‍ റിറ്റ്‌സ് കാറും, വടകരമുക്കിലെ കെ.എച്ച്. ഷൗക്കത്തിന്റെ കെ എല്‍ 14 ജെ 5664 നമ്പര്‍ സാന്‍ട്രോ കാറുമാണ് തകര്‍ക്കപ്പെട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 2.15 മണിയോടെയാണ് ഷൗക്കത്തിന്റെ കാര്‍ അടിച്ചു തകര്‍ത്തത്. ഒന്നര മാസം മുമ്പാണ് ഷൗക്കത്ത് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു. സുകേഷിന്റെ കാര്‍ പുലര്‍ച്ചെ 2.30 മണിയോടെയാണ് തകര്‍ത്തത്. സുകേഷിന്റെ കാര്‍ തകര്‍ത്തവരെയും തിരിച്ചറിഞ്ഞിട്ടില്ല.
സംഭവം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വടകരമുക്കിലും മീനാപ്പീസിലും ബോധപൂര്‍വ്വം കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടിയാണ് കാറുകള്‍ തകര്‍ത്തതെന്ന് സംശയിക്കുന്നു.
Keywords : Kanhangad, Attack, Car, Police, Case, Meenapees, Vadakaramukku, B. Sukesh, Shaukath, Ritz Car, Sandro Car, Gulf, House, Hosdurg, Malayalam News, Kerala.