കാര്‍ കുഴിയിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക് പരിക്ക്
Jul 10, 2012, 16:30 IST
കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട പുത്തന്‍ റിറ്റ്സ് കാര്‍ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു.
കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടില്‍ ഇരിയ പള്ളിക്ക് സമീപമാണ് അപകടം. ഇരിയ വയമ്പില്‍ നിന്നും ചീമേനിയിലേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. എതിരെ വന്ന വാഹനം ലൈറ്റ് ഡിമ്മ് ചെയ്യാത്തതിനാല്‍ ഡ്രൈവര്‍ വാഹനം വെട്ടിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം.
കാറില്‍ മൂന്ന് യാത്രക്കാരാണുണ്ടായിരുന്നത്. ഒരാള്‍ക്ക് പരിക്കേറ്റു. ട്രാന്‍സ്ഫോര്‍മറിനോട് ചേര്‍ന്നായിരുന്നു കാര്‍ തല കുത്തിയതെങ്കിലും വൈദ്യുതി പോസ്റ്റുകളില്‍ തട്ടാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. അപകടത്തില്‍പ്പെട്ട കാര്‍ ഭാഗികമായി തകര്‍ന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കാറിനകത്തുള്ള യാത്രക്കാരെ രക്ഷപ്പെടുത്തിയത്.

Keywords: Car accident, Injured, Kanhangad.