മാവുങ്കാലില്‍ ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു; ഭര്‍ത്താവിനും കുട്ടിക്കും ഗുരുതരം
Aug 23, 2015, 19:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/08/2015) മാവുങ്കാലില്‍ മില്‍മ ബൂത്തിനടുത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. വെള്ളരിക്കുണ്ടിലെ സുരേഷിന്റെ ഭാര്യ സുധാമണി (32) യാണ് മരിച്ചത്. പരിക്കേറ്റ ഭര്‍ത്താവ് സുരേഷ് (39), മകന്‍ ഗോപീകൃഷ്ണ (12) എന്നിവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് 5.30 മണിയോടെയായിരുന്നു അപകടം. രാജപുരം ഭാഗത്ത് നിന്നും വരികയായിരുന്ന കെഎല്‍ 60 ജി 909 നമ്പര്‍ അപ്പൂസ് ബസും കെഎല്‍ 60 എ 5810 നമ്പര്‍ കാറുമാണ് കൂട്ടിയിടിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ ഗുരുതരമായി പരിക്കേറ്റ സുധാമണിയെയും ഭര്‍ത്താവിനെയും മകനെയും ഉടന്‍ തന്നെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും സുധാമണി മരിച്ചിരുന്നു.
പിന്നീടാണ് സുരേഷിനെയും ഗോപീകൃഷ്ണയെയും മംഗളൂരുവിലേക്ക് കൊണ്ടുപോയത്. ഇതില്‍ ഗോപീകൃഷ്ണയുടെ നില അതീവ ഗുരുതരമാണ്. ബസിലുണ്ടായിരുന്ന 18 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസും സ്ഥലത്തെത്തി.
Keywords : Accident, Death, Mavungal, Kanhangad, Kerala, Kasaragod.