എരിയാല്‍ പാലത്തില്‍ അപകടം പതിവായി; കാര്‍ കൈവരിയില്‍ ഇടിച്ചു
Jun 25, 2013, 12:50 IST
കാസര്‍കോട്: എരിയാല്‍ പാലത്തില്‍ അപകടം പതിവായി. നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് അപകടം. പൈവെളിഗയില്‍ നിന്ന് വരികയായിരുന്ന കാഞ്ഞങ്ങാട് സ്വദേശികള്‍ സഞ്ചരിച്ച കെ.എല്‍.60.ഇ.3104 ആള്‍ട്ടോ കാറാണ് അപകടത്തില്‍പെട്ടത്.
പാലത്തിന്റെ അശാസ്ത്രീയമായ നിര്‍മാണമാണ് ഇവിടെ പതിവായി അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ടെന്റര്‍ നല്‍കിയിട്ടും പാലത്തിന്റെ പണി പുനരാരംഭിക്കാത്തത് നാട്ടുകാരിലും യാത്രക്കാരിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Keywords: Eriyal, Accident, Car, Kanhangad, Kerala, Bridge, No Injury, Natives, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
File Photo |