city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കയര്‍ പൊട്ടിച്ചോടിയ പോത്ത് കാറിലിടിച്ചു; കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞു

കാഞ്ഞങ്ങാട്: (www.kasargodvartha.com 05/10/2015) കയര്‍ പൊട്ടിച്ചോടിയ പോത്ത് റോഡില്‍ പരാക്രമം നടത്തുകയും കാറിലിടിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കാര്‍ മറിഞ്ഞു. ഞായറാഴ്ച വൈകുന്നേരം ചിത്താരിയിലാണ് സംഭവം. കരിവെള്ളൂര്‍ ഓണക്കുന്നിലെ വൈക്കത്ത് സുഹാസിന്റെ കെ.എല്‍.59- 4726 നമ്പര്‍ കാറിനാണ് പോത്ത് വന്നിടിച്ചത്.

കയര്‍ പൊട്ടിച്ചോടിയ പോത്ത് കാറിലിടിച്ചു; കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞുഇതിന്റെ ശക്തിയില്‍ കാര്‍ മറിയുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. അറുക്കാന്‍ കൊണ്ടുവന്ന പോത്ത് ആരുടെയെങ്കിലും പറമ്പില്‍ നിന്നും കയര്‍പൊട്ടിച്ച് വിരണ്ടോടിയതാണെന്ന് കരുതുന്നു. സുഹാസിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords:  Kasaragod, Kerala, Kanhangad, Car-Accident, Car accident in Chithari.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia