കാറപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിനു 14 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി
Jul 25, 2014, 14:47 IST
കാസര്‍കോട്: (www.kasargodvartha.com 25.07.2014) വാഹനാപകടത്തില്‍ മരിച്ച ഗള്‍ഫുകാരന്റെ കുടുംബത്തിനു 14 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി. കാഞ്ഞങ്ങാട് മുറിയനാവിയിലെ സി.എച്ച്. മന്‍സിലില്‍ അലി അക്ബറിന്റെ കുടുംബത്തിനു നഷ്ട പരിഹാരം നല്‍കാന്‍ കോട്ടയത്തെ റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയോട് കാസര്‍കോട് അഡീ.എം.എ.സി.ടി. കോടതി(മൂന്ന്) ആണ് ഉത്തരവിട്ടത്.
അബുദാബിയില്‍ കാര്‍ ഡ്രൈവറായിരുന്ന അലി അക്ബര്‍ 2010 ജൂണ്‍ അഞ്ചിനു വടകര കെ.ടി.ബസാറിലുണ്ടായ കാറപകടത്തിലാണ് മരിച്ചത്. ഭാര്യ ഖമറുന്നിസ(34), മകന്‍ അംസത്ത് അലി(18) എന്നിവര്‍ക്കു അപകടത്തില്‍ പരിക്കേറ്റിരുന്നു.
ഇരുവര്‍ക്കും പരിക്കേറ്റതിനു നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്. ഖമറുന്നിസയ്ക്ക് അഞ്ചു ലക്ഷവും, അംസത്ത് അലിയ്ക്കു 24,000 രൂപയും നല്‍കണം. അലി അക്ബര്‍ ഓടിച്ച കാറില്‍ മറ്റൊരു കാറിടിക്കുകയായിരുന്നു. അലി അക്ബര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
Also Read:
ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം പോലീസുകാരന്റെ ആത്മഹത്യാശ്രമം
Keywords: Kasaragod, Car, Car-Accident, Accident, court, court order, Kanhangad, Insurance, Car accident: Court order's to pay 14 lacks to victim as compensation.
Advertisement: