ഡ്രൈവര്‍ മദ്യലഹരിയില്‍: കാര്‍ അപകടത്തില്‍പ്പെട്ടു
Dec 14, 2011, 15:16 IST
കാഞ്ഞങ്ങാട്: ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച സ്വിഫ്റ്റ് കാര്‍ പുതിയകോട്ടയില്‍ രണ്ട് കാല്‍നടയാത്രക്കാരെ ഇടിച്ചിട്ട ശേഷം രണ്ട് ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു. ഇതിനുശേഷം മറ്റൊരു കാറില്‍ ഉരസിയശേഷം കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് ഭാഗത്തേക്ക് സ്വിഫ്റ്റ് കാര്‍ കുതിക്കുകയായിരുന്നു. അവിടെയും അപകടം സൃഷ്ടിച്ച കാര്‍ പോലീസെത്തി കസ്റ്റഡിയിലെടുത്തു.
Keywords:Kanhangad, Car-Accident, Kasaragod, ഡ്രൈവര്‍, കാര്‍