അയ്യപ്പഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ മരത്തിലിടിച്ച് 9 പേര്‍ക്ക് പരിക്ക്
Jan 19, 2012, 16:36 IST
കാഞ്ഞങ്ങാട് : ശബരിമല ദര്‍ ശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന കര്‍ണ്ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിലിടി ച്ച് 9 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 8.30 മണിയോടെ പുല്ലൂര്‍ പുളിക്കാലിലാ ണ് അപകടം. കര്‍ണ്ണാടക സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കെ.എല്‍.11 എ- 3283 നമ്പര്‍ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ പോവുകയായിരുന്ന വാഹനം പെട്ടെന്ന് സഡന്‍ ബ്രേക്കിട്ടതിനെതുടര്‍ന്ന് ട്രാവലര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് റോ ഡരികിലെ പുളിമരത്തില്‍ ഇ ടിച്ച് നില്‍ക്കുകയായിരുന്നു. കര്‍ണ്ണാടക മാണ്ഡ്യ സ്വദശികളായ രാജേഷ് (24), നവീന്‍ (25) രമേഷ് (28), വസന്ത് (25), സു രേഷ് (25),പ്രശാന്ത് (29) തു ട ങ്ങി 9 ഓളം പേര്‍ക്ക് പരി ക്കേറ്റു.
പുല്ലൂര്‍ പുളിക്കാലില്‍ വാ ഹനാപകടങ്ങള്‍ പതിവായിരിക്കുകയാണ്. അപകടങ്ങള്‍ തടയാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
പുല്ലൂര്‍ പുളിക്കാലില്‍ വാ ഹനാപകടങ്ങള്‍ പതിവായിരിക്കുകയാണ്. അപകടങ്ങള്‍ തടയാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
Keywords: Accident, Kanhangad, Ayyappa-Bakthar,