city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാന്‍സര്‍: പരിശോധനാ ക്യാമ്പ് 26ന്

കാന്‍സര്‍: പരിശോധനാ ക്യാമ്പ് 26ന്
കാസര്‍കോട്: വിവാഹിതരായ സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ഗര്‍ഭാശയഗള കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള പാപ്‌സ്മിയര്‍ പരിശോധനാ ക്യാമ്പ്, വായിലെ കാന്‍സര്‍, സ്തനാര്‍ബുദം, മാറിടത്തിലെ മുഴകളുടെ പരിശോധന എന്നിവ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഫെബ്രുവരി 26ന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ സംഘടിപ്പിക്കുന്നതാണ്. ജില്ലാ ആശുപത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിക്കും. ക്യാമ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 75 പേരെ സൗജന്യ പരിശോധനക്ക് വിധേയരാക്കും. മാസമുറ കഴിഞ്ഞ് 10 ദിവസമെങ്കിലും കഴിഞ്ഞ സ്ത്രീകളാണ് ക്യാമ്പില്‍ പങ്കെടുക്കേണ്ടത്.

അമിതമായ വെള്ള പോക്ക്, രക്തം കലര്‍ന്ന വെള്ള പോക്ക്, സംഭോഗത്തിന് ശേഷമുള്ള രക്തസ്രാവം എന്നീ ലക്ഷണങ്ങളുള്ള എല്ലാ സ്ത്രീകളും പാപ്‌സ്മിയര്‍ പരിശോധന നടത്തേണ്ടതാണ്. വളരെ നേരത്തെ ആരംഭിക്കുന്ന ലൈംഗിക ബന്ധം, ചെറുപ്പത്തിലുള്ള ഗര്‍ഭധാരണം, തുടരെയുള്ള പ്രസവങ്ങള്‍, ലൈംഗിക അവയവങ്ങളുടെ ശുചിത്വമില്ലായ്മ, ഒന്നിലധികം ലൈംഗിക പങ്കാളികള്‍ എന്നീ കാരണങ്ങള്‍ കൊണ്ടുണ്ടാവുന്ന ഗര്‍ഭാശയഗള കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും തടയാന്‍ കഴിയുന്നതാണ്. പാപ്‌സ്മിയര്‍ പരിശോധനയിലൂടെ ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിയും.

വേദനയില്ല, കുത്തിവെയ്‌പോ, മയക്കുമരുന്നോ ആവശ്യമില്ല, രക്തസ്രാവമോ മറ്റു പ്രയസങ്ങളോ ഇല്ല, ഒരുമിനിറ്റുകൊണ്ട് പരിശോധന കഴിയും, ഏതെങ്കിലും കുഴപ്പമുള്ളവര്‍ക്ക് ഉടന്‍ ചികിത്സ ആരംഭിക്കാം, ചിലവ് വളരെ കുറവാണ് എന്നിവയാണ് ഈ ടെസ്റ്റിന്റെ പ്രത്യേകതകള്‍. വായിലെ കാന്‍സര്‍ പുരുഷന്‍മാരെയാണ്പ്രധാനമായുംബാധിക്കുന്നത്.പാന്‍പരാഗ്, ഗുഡ്ക തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച പുരുഷന്‍മാര്‍ വായിലെ കാന്‍സര്‍ നിര്‍ണയിക്കാനുള്ള ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുത്ത് പരിശോധിപ്പിക്കേണ്ടതാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പി.പി. യൂണിറ്റുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9605999342.

Keywords:  Cancer, Check up, Camp, Women, Men, District hospital, Malabar cancer center, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia