'ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിക്കണം'
Oct 1, 2012, 23:35 IST
കാഞ്ഞങ്ങാട്: ഗാന്ധിധാം-നാഗര്‍ക്കോവില്‍, എറണാകുളം-ഓഖ, ബീക്കാനീര്‍ - തിരുവനന്തപുരം, കൊച്ചുവേളി-അമൃത്സര്‍, ട്രിച്ചി-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ്, കൊച്ചുവേളി-ഗാന്ധിഗാര്ഗ് സമ്പര്‍ക്കക്രാന്തി, എറണാകുളം-ജയ്പ്പൂര്‍-മരുസാഗര്‍ എക്സ്പ്രസ്, മംഗലാപുരം-ജമ്മൂതാവി നവയുഗ് എക്സ്പ്രസ്, കൊച്ചുവേളി-ഡെറാഡൂണ്‍, കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസ്, കൊച്ചുവേളി-കുര്‍ള ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം നിവേദനം നല്കി.
ഗാന്ധിധാം-നാഗര്‍ക്കോവില്‍, എറണാകുളം-ഓഖ എക്സ്പ്രസിന് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വര്‍ഷം മുമ്പ് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഈ രണ്ട് ട്രെയിനുകള്‍ക്കും കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിക്കാന്‍ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ റെയില്‍വേ ബോര്‍ഡിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശുപാര്‍ശക്ക് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കാതെ വെച്ച് താമസിപ്പിക്കുകയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതിദിനം പതിനഞ്ചായിരത്തോളം യാത്രക്കാര്‍ ആശ്രയിക്കുന്നതും ദിനംപ്രതി മൂന്ന് ലക്ഷത്തിലേറെ രൂപ വരുമാനമുള്ളതുമായ കാഞ്ഞങ്ങാട് സ്റ്റേഷന് ബി ക്ലാസ് റെയില്‍വേ സ്റ്റേഷനാണ്. എന്നാല്‍ ബി ക്ലാസ്സ് സ്റ്റേഷന് ആവശ്യമായ സൗകര്യങ്ങള്‍ ഇതേവരെ ഏര്‍പെടുത്തിയിട്ടില്ല. എല്ലാവിധ സൗകര്യങ്ങളോട് കൂടി പുതിയ കെട്ടിടം പണിയാനും 20 ബോഗികള്‍ക്ക് ആവശ്യമായ പ്ലാറ്റ്ഫോം ഷെല്‍ട്ടര്‍ പണിയാനും നിവേദനത്തില്‍ ആവശ്യപ്പെട്ടു. കൂടുതല്‍ സ്റ്റോപ്പ് അനുവദിക്കുന്നതുള്പെടെയുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കുമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഉറപ്പ് നല്കി.

Keywords: Kasaragod, Kanhangad, Train, Minister, Mullapalli Ramachandran.