city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ദീര്‍ഘ­ദൂര ട്രെയി­നു­കള്‍ക്ക് കാഞ്ഞ­ങ്ങാട്ട് സ്റ്റോപ്പ് അനുവ­ദിക്കണം'

'ദീര്‍ഘ­ദൂര ട്രെയി­നു­കള്‍ക്ക് കാഞ്ഞ­ങ്ങാട്ട് സ്റ്റോപ്പ് അനുവ­ദിക്കണം'
കാഞ്ഞ­ങ്ങാട്: ഗാന്ധിധാം-നാഗര്‍ക്കോ­വില്‍, എറ­ണാ­കുളം-ഓഖ, ബീക്കാ­നീര്‍ - തിരു­വ­ന­ന്ത­പു­രം, കൊച്ചു­വേളി-അ­മൃത്‌സര്‍, ട്രിച്ചി­-­മം­ഗ­ലാ­പുരം സൂപ്പര്‍ഫാ­സ്റ്റ്, കൊച്ചു­വേ­ളി­-­ഗാ­ന്ധി­ഗാര്‍ഗ് സമ്പര്‍ക്കക്രാന്തി, എറ­ണാ­കുളം-ജ­യ്പ്പൂര്‍­-­മ­രു­സാ­ഗര്‍ എക്‌സ്പ്ര­സ്, മംഗ­ലാ­പു­രം­-­ജ­മ്മൂ­താവി നവ­യുഗ് എക്‌സ്പ്ര­സ്, കൊച്ചു­വേ­ളി­-­ഡെ­റാ­ഡൂണ്‍, കൊച്ചു­വേ­ളി­-­അ­മൃത്‌സര്‍ എക്‌സ്പ്രസ്, കൊച്ചു­വേ­ളി­-­കുര്‍ള ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയി­നു­കള്‍ക്ക് കാഞ്ഞ­ങ്ങാട് സ്റ്റോപ്പ് അനു­വ­ദി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ട് കേന്ദ്ര ആഭ്യ­ന്തര സഹ­മന്ത്രി മുല്ല­പ്പള്ളി രാമ­ച­ന്ദ്രന് റെയില്‍വേ പാസ­ഞ്ചേഴ്‌സ് അസോ­സി­യേ­ഷന്‍ പ്രസി­ഡന്റ് ടി.­മു­ഹ­മ്മദ് അസ്‌ലം നിവേ­ദനം നല്‍കി.

ഗാന്ധിധാം-നാ­ഗര്‍ക്കോ­വില്‍, എറ­ണാ­കു­ളം­-­ഓഖ എക്‌സ്പ്രസിന് കാഞ്ഞ­ങ്ങാട് സ്റ്റോപ്പ് അനു­വ­ദി­ക്ക­ണ­മെന്ന് ആവ­ശ്യ­പ്പെട്ട് മൂന്ന് വര്‍ഷം മുമ്പ് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേ­ദ­ന­ത്തിന്റെ അടി­സ്ഥാ­ന­ത്തില്‍ ഈ രണ്ട് ട്രെയി­നു­കള്‍ക്കും കാഞ്ഞ­ങ്ങാട് സ്റ്റോപ്പ് അനു­വ­ദി­ക്കാന്‍ സതേണ്‍ റെയില്‍വേ ജന­റല്‍ മാനേ­ജര്‍ റെയില്‍വേ ബോര്‍ഡിന് ശുപാര്‍ശ നല്‍കി­യി­രു­ന്നു. എന്നാല്‍ വര്‍ഷ­ങ്ങള്‍ കഴി­ഞ്ഞിട്ടും ശുപാര്‍ശക്ക് റെയില്‍വേ ബോര്‍ഡ് അംഗീ­കാരം നല്‍കാതെ വെച്ച് താമ­സി­പ്പി­ക്കു­ക­യാ­ണെന്ന് നിവേ­ദ­ന­ത്തില്‍ ചൂണ്ടി­ക്കാ­ട്ടി.

പ്രതി­ദിനം പതി­ന­ഞ്ചാ­യി­ര­ത്തോളം യാത്ര­ക്കാര്‍ ആശ്ര­യി­ക്കു­ന്നതും ദിനം­പ്രതി മൂന്ന് ലക്ഷ­ത്തി­ലേറെ രൂപ വരു­മാ­ന­മു­ള്ള­തു­മായ കാഞ്ഞ­ങ്ങാട് സ്റ്റേഷ­ന്‍ ബി ക്ലാസ് റെയില്‍വേ സ്റ്റേഷ­നാ­ണ്. എന്നാല്‍ ബി ക്ലാസ്സ് സ്റ്റേഷന് ആവ­ശ്യ­മായ സൗക­ര്യ­ങ്ങള്‍ ഇതേ­വരെ ഏര്‍പെ­ടു­ത്തി­യി­ട്ടി­ല്ല. എല്ലാ­വിധ സൗക­ര്യ­ങ്ങ­ളോട് കൂടി പുതിയ കെട്ടിടം പണി­യാനും 20 ബോഗി­കള്‍ക്ക് ആവ­ശ്യ­മായ പ്ലാറ്റ്‌ഫോം ഷെല്‍ട്ടര്‍ പണി­യാനും നിവേ­ദ­ന­ത്തില്‍ ആവ­ശ്യ­പ്പെട്ടു­. കൂടു­തല്‍ സ്റ്റോപ്പ് അനു­വ­ദി­ക്കുന്നതുള്‍പെ­ടെ­യുള്ള ആവ­ശ്യ­ങ്ങള്‍ അനു­ഭാ­വ­പൂര്‍വം പരി­ഗ­ണി­ക്കാന്‍ റെയില്‍വേ മന്ത്രാ­ല­യത്തിന് ശുപാര്‍ശ നല്‍കു­മെന്ന് കേന്ദ്ര­മന്ത്രി മുല്ല­പ്പള്ളി രാമ­ച­ന്ദ്രന്‍ ഉറപ്പ് നല്‍കി.

Keywords: Kasaragod, Kanhangad, Train, Minister, Mullapalli Ramachandran.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia