|
നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന മാവുങ്കാല്‍ ബസ്വെ |
മാവുങ്കാല്‍: ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി മാവുങ്കാലില്‍ ബസ്വെ നിര്‍മ്മിക്കുന്നു. മാവുങ്കാല്‍ വാട്ടര്‍ ടാങ്കിനടുത്ത് പത്ത് സെന്റ് ഭൂമിയില്‍ മൂന്നര ലക്ഷം രൂപ ചിലവിട്ട് അജാനൂര്‍ പഞ്ചായത്താണ് പുതുതായി ബസ്വെ നിര്‍മ്മിക്കുന്നത്. കാഞ്ഞങ്ങാട്ട് നിന്ന് മാവുങ്കാല്‍ ഭാഗത്തേക്കും മാവുങ്കാല്‍ ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്കും പോകുന്ന ബസുകള്‍ ബസ്വെയില് കയറി അല്‍പ്പനേരം നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റിപ്പോകും. ബസ്വെ തുറന്ന് കൊടുക്കുന്നതോടെ മാവുങ്കാല്‍ ജംഗ്ഷനിലെ ഗതാഗത കുരുക്കിന് അല്‍പ്പമെങ്കിലും പരിഹാരമാകും. ഇപ്പോള്‍ മാവുങ്കാല്‍ ജംഗ്ഷനിലും പാണത്തൂര്‍ ജംഗ്ഷനിലും നിര്‍ത്തിയാണ് ബസുകളില്‍ യാത്രക്കാരെ കയറ്റുന്നത്.
Keywords: Kasaragod, Kanhangad, Bus, Mavungal