പെര്‍മിറ്റ് കാലാവധി കഴിഞ്ഞ ബസ് വിജിലന്‍സ് പിടികൂടി; സര്‍വീസ് നടത്തുന്നതിലും കൃത്രിമം
Aug 22, 2015, 13:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/08/2015) പെര്‍മിറ്റ് കാലാവധി കഴിഞ്ഞ് കണ്ടം ചെയ്യാറായ ബസ് വിജിലന്‍സ് പിടികൂടി. പുല്ലൂര്‍-കാഞ്ഞങ്ങാട്-നീലേശ്വരം റൂട്ടിലും മുണ്ടോട്ട്-കാഞ്ഞിരപ്പൊയില്‍ റൂട്ടിലും സര്‍വീസ് നടത്തുന്ന വരദായിനി ബസിന്റെ കീഴിലുള്ള മൂകാംബിക ബസാണ് കാഞ്ഞങ്ങാട്ട് വിജിലന്‍സ് സി ഐ പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
രാവിലെ പുല്ലൂരില്‍ നിന്നും സര്‍വീസ് ആരംഭിച്ച് കാഞ്ഞങ്ങാട്, നീലേശ്വരം വഴി കാഞ്ഞിരപ്പൊയില്‍ വരെ സര്‍വീസ് നടത്തുകയും തിരിച്ച് ഇതേ റൂട്ടില്‍ പുല്ലൂരിലെത്തി യാത്ര അവസാനിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍ പുല്ലൂരില്‍ നിന്നും യാത്ര ആരംഭിക്കുന്നതിന് പകരം കാഞ്ഞങ്ങാട് നിന്നും യാത്ര ആരംഭിച്ച് നീലേശ്വരം വരെ മാത്രം സര്‍വീസുകള്‍ നടത്തിവരികയുമാണ് ചെയ്യുന്നത്.
ഇതു സംബന്ധിച്ച് വിവരം കിട്ടിയിട്ടും ആര് ടി ഒ അധികൃതര്‍ നടപടി സ്വീകരിച്ചില്ല. ഇതിനിടെ 2014 ഡിസംബറില്‍ കാലാവധി അവസാനിപ്പിച്ച മൂകാംബിക ബസിനെതിരെ വിജിലന്‍സില്‍ പരാതി ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബസ് പിടിച്ചെടുക്കാന്‍ വിജിലന്‍്സ് നടപടി സ്വകീരിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kanhangad, Kasaragod, Bus, RTO, Bus seized for illegal trip.
Advertisement: