കാഞ്ഞങ്ങാട്: ചാലിങ്കാലില്‍ അയ്യപ്പഭക്തന്മാര് സഞ്ചരിച്ച ബസ് മുളകയറ്റിയ ലോറിയുമായി കൂട്ടിയിടിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി പുല്ലൂരിനടുത്ത് ചാലിങ്കാലില്‍ ദേശീയപാതയിലാണ് അപകടം. ആന്ധ്രയില്‍ നിന്നും ശബരിമലക്കു പോവുകയായിരുന്ന ബസ് കാഞ്ഞങ്ങാടേക്കു വരികയായിരുന്ന മുളകയറ്റിയ ലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. ലോറി റോഡരികിലെ കുഴിയിലേക്കു മറിഞ്ഞ നിലയിലായിരുന്നു. മീന്ലോറിയിലെ വെള്ളം റോഡില്‍ ഒഴികിയതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതെ തുര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പിന്നീട് പോലീസ് സ്ഥലത്തെത്തി് നാട്ടുകാരെ പിന്തിരിപ്പിക്കുകയായിരുന്നു.
Keywords: Kasaragod, Kanhangad, Bus, Lorry