പൂച്ചക്കാട്ടെ ബസപകടം: ബസ് ഡ്രൈവര്‍ക്ക് ജാമ്യം
Dec 30, 2012, 20:26 IST
കാഞ്ഞങ്ങാട്: പൂച്ചക്കാട്ട് സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് നാലുപേര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ബസ് ഡ്രൈവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
ഷഹനാസ് ബസ് ഡ്രൈവര്‍ പെരിയ താന്നിയടി വാവടുക്കം സ്വദേശി സി.രാമകൃഷ്ണ(37)നാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
ഷഹനാസ് ബസ് ഡ്രൈവര്‍ പെരിയ താന്നിയടി വാവടുക്കം സ്വദേശി സി.രാമകൃഷ്ണ(37)നാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
അപകടത്തെ തുടര്‍ന്ന് ബസിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ബുധനാഴ്ചയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവറടക്കം നാല് പേരാണ് മരണപ്പെട്ടത്.
Keywords: Poochakkad, Bus accident, Bail, Kanhangad, Driver, Hosdurg, Court, Kerala