ബസ് ഡ്രൈവര്‍ യുവാവിനെ വാക്കത്തി കൊണ്ട് വെട്ടി
Sep 12, 2012, 20:56 IST
കാഞ്ഞങ്ങാട്: വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ് തലയ്ക്ക് പരിക്കേറ്റ യുവാവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടിക്കൈ ചതുരക്കിണറിലെ ബാലകൃഷ്ണന്റെ മകന്‍ ശ്യാംമോഹനാ (22) ണ് വെട്ടേറ്റത്.
ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. പിതാവിന്റെ നീലേശ്വരത്തെ ബേക്കറി കടയില്‍ പോയി തിരിച്ചു വരികയായിരുന്ന ശ്യാംമോഹനെ ബസ് ഡ്രൈവറായ സുര ചതുരക്കിണറില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടുകയുമായിരുന്നു. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണം.
Keywords: Bus driver, Attack, Youth, Madikai, Kanhangad, Kasaragod
Keywords: Bus driver, Attack, Youth, Madikai, Kanhangad, Kasaragod