ചാലിങ്കാലില്‍ ബസുകള്‍ കൂട്ടിയിടിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്
Jun 23, 2013, 23:19 IST
കാഞ്ഞങ്ങാട്: കാസര്‍കോട് -കാഞ്ഞങ്ങാട് ദേശീയ പാത ചാലിങ്കാലില്‍ ബസുകള്‍ കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി ബസും സഹകരണ സംഘത്തിന്റെ കീഴിലുള്ള വരദരാജ പൈ ബസുമാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച വൈകുന്നേരം കുറ്റിയടുക്ക വളവില്‍ വെച്ചായിരുന്നു അപകടം.
കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരായ പെരിയ കാലിയടുക്കത്തെ കമലാക്ഷന്‍ (32), പുല്ലൂര്‍ കരക്കക്കുണ്ടിലെ അരുണ്‍ (18), ബദിയഡുക്കയിലെ സാനു ജോസഫ് (21), മുത്തപ്പന്‍ തറയിലെ സുധീഷ് (18), വരദരാജ പൈ ബസിലെ യാത്രക്കാരായ പെരിയ കൂടാനത്തെ ശൈലജ (37), മകള്‍ ഹരിത (18), രാവണേശ്വരത്തെ ശ്രീനിവാസന്‍ (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ വരദരാജ പൈ ബസ് നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് പാഞ്ഞുകയറി.

Keywords : Bus, Accident, Kanhangad, Kasaragod, National Highway, Chalingal, KSRTC-bus, Injured, Hospital, Kerala, Driver, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.