പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കന്‍ മരിച്ചു
May 2, 2012, 14:44 IST
കാഞ്ഞങ്ങാട്: പൊള്ളലേറ്റ് ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളി മരണപ്പെട്ടു. കിഴക്കെ വെള്ളിക്കോത്ത് താമസിക്കുന്ന മടിയന്‍ സ്വദേശി കെ വി ലോഹിതാക്ഷനാണ് (40) മരണപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്ന് മാര്‍ച്ച് 12ന് വൈകിട്ട് വീട്ടില്‍ വെച്ച് മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ലോഹിതാക്ഷന്‍ ഗുരുതര നിലയില്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്. ലീലയാണ് ഭാര്യ. മൂന്ന് പെണ്‍മക്കളുണ്ട്. രാധാകൃഷ്ണന്‍, സാവിത്രി, നിര്‍മ്മല, പരേതനായ രവീന്ദ്രന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Obituary, Bellikoth, Kanhangad, Kasaragod