തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു
May 14, 2012, 14:45 IST
കാഞ്ഞങ്ങാട്: ദുരൂഹ സാഹചര്യത്തില്‍ തീപൊള്ളലേറ്റ് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വൃദ്ധ മരണപ്പെട്ടു. ബല്ല പുതിയകണ്ടത്തെ മാണിയമ്മ (70)യാണ് ഞായറാഴ്ച രാവിലെ മരണപ്പെട്ടത്. 2012 മാര്‍ച്ച് 30 ന് രാത്രിയാണ് മാണിയമ്മയെ മുഖത്തും മറ്റും തീപൊള്ളലേറ്റ നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്. അര്‍ദ്ധബോധാവസ്ഥയിലായിരുന്ന മാണിയമ്മയെ ബന്ധുക്കളും പരിസരവാസികളും ചേര്‍ന്ന് ജില്ലാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം മാണിയമ്മയെ ബന്ധുക്കളാരും തിരിഞ്ഞുനോക്കിയിരുന്നില്ല. ജില്ലാശുപത്രിയിലെ നേഴ്സുമാരുടെ പരിചരണത്തിലാണ് മാണിയമ്മ കഴിഞ്ഞിരുന്നത്.
Keywords: Fire, Women, Obituary, Kasaragod