അറവുശാലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പോത്ത് വിരണ്ടോടി; നാട്ടുകാര്‍ പരക്കംപാഞ്ഞു
Aug 18, 2015, 11:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 18/08/2015) അറവുശാലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പോത്ത് വെള്ളാപ്പ് പ്രദേശത്തെ നാട്ടുകാരെ അരമണിക്കൂറോളം ഭീതിയിലാഴ്ത്തി. റോഡിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ പോത്ത് വാഹന യാത്രക്കാരെയും പരിഭ്രാന്തിയിലാഴ്ത്തി. പോത്തിനെ കണ്ടോടിയവരില്‍ ചിലര്‍ക്ക് വീണ് പരിക്കേറ്റു. ഒടുവില്‍ ഒരുവിധത്തില്‍ പോത്തിനെ പിടിച്ചു കെട്ടുകയായിരുന്നു.
വെള്ളാപ്പ് മുതല്‍ മീലിയാട്ട് വരെയുള്ള റോഡിലായിരുന്നു പോത്തിന്റെ പരാക്രമം. ഒടുവില്‍ ബൈക്കില്‍ പിന്തുടര്‍ന്ന് വലയും കയറും എറിഞ്ഞാണ് പോത്തിനെ തളച്ചത്. അറവുകശാലകളിലേക്ക് കൊണ്ടുപോകുമ്പോള്‍ മതിയായ മുന്‍കരുതലുകള്‍ എടുക്കാത്തതാണ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാകുന്നത്.

Keywords : Trikaripur, Natives, Road, Kanhangad, Kasaragod, Kerala, Lorry, Buffalo,Buffalo makes trouble natives.