തകര്‍ന്ന റോഡില്‍ ബി.എസ്.എന്‍.എല്ലിന്റെ കേബിളിടല്‍; ജനങ്ങള്‍ ദുരിതത്തില്‍
Aug 10, 2015, 19:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/08/2015) കാലവര്‍ഷം മൂലം പാടെ തകര്‍ന്ന നഗരത്തിലെ റോഡരികില്‍ ബി.എസ്.എന്‍.എല്‍ കിള കീറി കേബിളിടുന്നത് ജനങ്ങള്‍ക്ക് ദുരിതമായി. റിലയന്‍സ് പോലുള്ള വന്‍കിട കുത്തക കമ്പനികള്‍ ആധുനിക യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ച് റോഡ് കിളക്കുകയോ കുഴിക്കുകയോ ചെയ്യാതെ രണ്ടരമീറ്റര്‍ ആഴത്തില്‍ കേബിളുകള്‍ ഇട്ടുകഴിഞ്ഞ കാഞ്ഞങ്ങാട് നഗരത്തില്‍ പട്ടാപ്പകല്‍ റോഡ് കിളച്ചുമറിച്ച് യാത്രക്കാരെയും വാഹനങ്ങളെയും കഷ്ടത്തിലാക്കി.
മൂന്നുമീറ്റര്‍ വീതം അകലത്തില്‍ കുഴികളുണ്ടാക്കിയാണ് കേബിളിടുന്നത്.
File Photo |
മൂന്നുമീറ്റര്‍ വീതം അകലത്തില്‍ കുഴികളുണ്ടാക്കിയാണ് കേബിളിടുന്നത്.
Keywords : BSNL, Road, Kasaragod, Kerala, Protest, Natives, Kanhangad.