ഭാര്യ പിണങ്ങിപ്പോയി: അന്വേഷിച്ചെത്തിയപ്പോള്‍ ഭാര്യാ സഹോദരന്റെ മര്‍ദനം
Dec 29, 2012, 16:00 IST
കാഞ്ഞങ്ങാട്: പിണങ്ങിപ്പോയ ഭാര്യയെ അന്വേഷിച്ചെത്തിയ മധ്യവയസ്‌കന് ഭാര്യാ സഹോദരന്റെ മര്‍ദനമേറ്റു. മടിക്കൈ ചുള്ളി മൂലയിലെ അമ്പാടിയുടെ മകന്‍ എ.കെ. കണ്ണനാണ്(55) മര്‍ദനമേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ഭാര്യാസഹോദരന്‍ അശോകനാണ് കണ്ണനെ മര്‍ദിച്ചത്.
വീട്ടില്‍ ചില അത്യാവശ്യകാര്യങ്ങളുള്ളതിനാല്‍ ഇന്ന് ജോലിക്ക് പോകേണ്ടെന്ന് ഭാര്യ സുലോചനയോട് കണ്ണന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് തനിക്ക് ജോലിക്ക് പോകണമെന്ന് സുജാത വാശിപിടിച്ചു. എങ്കില്‍ ജോലിക്ക് പോയി മടങ്ങുമ്പോള്‍ ഇങ്ങോട്ട് വരേണ്ടെന്ന് കണ്ണന്‍ അറിയിച്ചപ്പോള്‍ ക്ഷുഭിതയായി ഇറങ്ങിപ്പോയ സുജാത ജോലി കഴിഞ്ഞ് തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.
പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വൈകിട്ട് ഭാര്യാവീട്ടിലെത്തിയ കണ്ണനെ സുലോചനയുടെ സഹോദരന്‍ അശോകന്‍ മര്‍ദിക്കുകയാണുണ്ടായത്. സാരമായി പരിക്കേറ്റ കണ്ണനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords : Kasaragod, Kanhagad, Wife, Husband, Attack, Brother, Kannan, Ashokan, Job, Sujatha, Hospital, Injury, Kasargodvartha, Malayalam News.