ആദ്യരാത്രിയില്‍ തന്നെ ഭര്‍ത്താവിന് പരസത്രീ ബന്ധം; യുവതി കോടതിയില്‍
Jan 19, 2013, 17:58 IST
കാഞ്ഞങ്ങാട്: ആദ്യരാത്രിയില്‍ തന്നെ നവവധുവിനെ അവഗണിച്ച് മറ്റൊരു യുവതിയുമായി ദീര്‍ഘനേരം മൊബൈല്‍ ഫോണിലൂടെ സംസാരിക്കുകയും സ്വര്‍ണാഭരണം കുറഞ്ഞുവെന്നതിന്റെ പേരില്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് ഭര്‍ത്താവിനെതിരെ കോടതിയില്‍ ഹരജി.
പെരിയ ആയങ്കടവിലെ പരേതനായ കുഞ്ഞമ്പുവിന്റെ മകള്‍ ഉഷ (28) യാണ് ഭര്‍ത്താവ് ഭീമനടി വരക്കാട്ടെ പാറ്റേണ്വീട്ടില് പി. കെ. ശശികുമാറിനും (43), ശശികുമാറിന്റെ സഹോദരങ്ങളായ പി. കെ. മീനാക്ഷി (45), ബാലകൃഷ്ണന് (44) എന്നിവര്‍ക്കെതിരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്. ശശികുമാറിനും സഹോദരങ്ങള്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്കി.
2010 സെപ്തംബര്‍ 2ന് വരക്കാട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് ശശികുമാറും ഉഷയും വിവാഹിതരായത്. വിവാഹത്തിന്റെ ആദ്യദിവസം രാത്രിതന്നെ ഉഷയെ ശശികുമാര്‍ അവഗണിക്കുകയായിരുന്നു. ഉഷയോട് യാതൊന്നും സംസാരിക്കാതെ ശശികുമാര്‍ മൊബൈല്‍ ഫോണില്‍ മറ്റൊരു യുവതിയുമായി ഏറെ നേരം സംസാരിക്കുകയും ചെയ്തു.
ഇതിനു പുറമെ കൃത്യമായി ഭക്ഷണം നല്‍കാതെ ശശികുമാര്‍ തന്നെ പട്ടിണിക്കിട്ടുവെന്നും ഭര്‍ത്താവും സഹോദരങ്ങളും ഒരു വേലക്കാരിയോടെന്ന പോലെയാണ് തന്നോട് പെരുമാറിയതെന്നും ഉഷ കോടതിയില്‍ നല്കിയ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹവേളയില്‍ സ്ത്രീധനമായി നല്കിയ സ്വര്‍ണം കുറഞ്ഞുപോയെന്നാരോപിച്ചാണ് ഉഷയെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചത്.

Keywords: Wife, Husband, Dowry harassment, Court, Police, Case, Periya, Kanhangad, Kasaragod, Kerala, Malayalam news, Bride complaints against bridegroom.