ലോക മുലയൂട്ടല്‍ വാരാചരണം സമാപിച്ചു
Aug 7, 2012, 17:40 IST
ലോക മുലയൂട്ടല്‍ വാരാചരണം സമാപന പരിപാടി ഡി.എം.ഒ. ഇ.രാഘവന്‍ കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു. |
വാരാചരണത്തിന്റെ ജില്ലാതല സമാപന പരിപാടി കാഞ്ഞങ്ങാട് ഐ.എം.എ ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് ജില്ലാ പ്രസിഡണ്ട് ഡോ.ടി.വി.പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു.
ഐ.എം.എ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡണ്ട് ഡോ.യു.കൃഷ്ണകുമാരി, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.മുരളീധര നല്ലൂരായ, കാഞ്ഞങ്ങാട് ജനമൈത്രി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.വി കുഞ്ഞമ്പു, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് എന്‍.സുരേഷ്, ഐ.എം.എ സെക്രട്ടറി ഡോ.ദീപിക കിഷോര്‍, പ്രീയദര്‍ശിനി സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ ഡൈസി തോമസ്, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ടി.ഗ്രേസ് വിജയകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം.രാമചന്ദ്ര സ്വാഗതവും, ഡെപ്യുട്ടി ജില്ലാ മാസ്മീഡിയ ഓഫീസര്‍ വിന്‍സന്റ് ജോണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ ഡോ.ടി.വി.പത്മനാഭന്‍ ക്ലാസ്സെടുത്തു. ആരോഗ്യവകുപ്പ് ജീവനക്കാര്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Breast feeding week, Seminar, Kanhangad, Kasaragod
Keywords: Breast feeding week, Seminar, Kanhangad, Kasaragod