മാവുങ്കാലിലെ അടച്ചുപൂട്ടിയ ആശുപത്രിക്കെതിരെ ബി എം എസ്
Feb 1, 2012, 16:38 IST
മാവുങ്കാല്‍: നഷ്ടകണക്കുമായി ഇന്ന് മുതല്‍ അടച്ചുപൂട്ടിയ മാവുങ്കാലിലെ സച്ചിദാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(സിംസ്)ആശുപത്രി മാനേജ്‌മെന്റിനെതിരെ തൊഴിലാളി സംഘടനയായ ബിഎംഎസ് രംഗത്ത്.
ബിജെപിക്കും ബിഎംഎസിനും വന്‍ മേധാവിത്വമുള്ള മാവുങ്കാലില്‍ സിംസ് ആശുപത്രിക്കെതിരെയുള്ള പുതിയ നീക്കം പ്രശ്‌നം പുതിയ തലത്തിലേക്ക് വഴിമാറി. നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സിംസ് ആശുപത്രി തൊഴില്‍ മേഖലയിലെ യാതൊരു രീതിയിലുള്ള നിയമവ്യവസ്ഥകളും പാലിക്കാതെയാണ് അടച്ചുപൂട്ടിയതെന്ന് ബിഎംഎസിന്റെ നിയന്ത്രണത്തിലുള്ള കേരള ഹോസ്പിറ്റല്‍ എംപ്ലോയീസ് സംഘ് ഭാരവാഹികളായ വി.വി.ബാലകൃഷ്ണന്‍, ടി.കൃഷ്ണന്‍, അഡ്വ.ഇ.സുകുമാര ന്‍, പി.പി.സഹദേവന്‍, കെ.നിഷ, മുഹമ്മദ് സിറാജുദ്ദീന്‍, കെ.പി.ഷൈന്‍കുമാര്‍ എന്നിവര്‍ ആരോപിച്ചു.
ആശുപത്രി മാനേജ്‌മെന്റിലെ അര്‍പ്പണമനോഭാവമില്ലാത്ത ചിലരുടെ കുത്സിതനീക്കങ്ങളും ആത്മാര്‍ത്ഥതയില്ലായ്മയുമാണ് സിംസ് ആശുപത്രിയുടെ തകര്‍ച്ചക്ക് കാരണമെന്നാണ് ബിഎംഎസിന്റെ കണ്ടെത്തല്‍. ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി നിയമപരമായ എല്ലാ കാര്യങ്ങളും തൊഴില്‍വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തി തീരുമാനങ്ങള്‍ക്ക് കാത്തുനില്‍ക്കുമ്പോഴാണ് ആശുപത്രി പൂട്ടാന്‍ മാനേജ്‌മെന്റ് തയ്യാറായതെന്ന് ബിഎംഎസിന് അഭിപ്രായമുണ്ട്. ആശുപത്രി മാനേജ്‌മെന്റിനെതിരെ പ്രതിഷേധ സമരങ്ങളുമായി ബിഎംഎസ് രംഗത്തിറങ്ങുമെന്നാണ് സൂചന.
അടച്ചുപൂട്ടിയ സിംസ് ആശുപത്രി ഇതോടെ പുതിയ വിവാദത്തില്‍ കുടുങ്ങി. ആനന്ദാശ്രമത്തിന്റെ നിയന്ത്രണത്തില്‍ ആശ്രമത്തിലെ ആത്മീയാചാര്യനായ സച്ചിദാനന്ദ സ്വാമിയുടെ നാമധേയത്തില്‍ രൂപീകരിച്ച സച്ചിദാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ട്രസ്റ്റിന്റെ കീഴിലാണ് നാലുവര്‍ഷം മുമ്പ് മാവുങ്കാലില്‍ സിംസ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്. തുടക്കത്തിലെ ആശുപത്രി നഷ്ടത്തിലായിരുന്നു. പ്രതിമാസം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നുവെന്നാണ് കണക്ക്. നഷ്ടവും അതോടൊപ്പം ജീവനക്കാരില്‍ നിന്ന് വേണ്ടത്ര സഹകരണം കിട്ടാത്തതുമാണ് ആശുപത്രി പൂട്ടാന്‍ ഇടയാക്കിയതെന്നാണ് മാനേജ്‌മെന്റിന്റെ വാദം.
നേരത്തെ ആശുപത്രിയില്‍ നിന്ന് ജീവനക്കാരുടെ എണ്ണം കൂടുതലാണെന്ന് പറഞ്ഞ് 15 ഓളം ജീവനക്കാരെ പിരിച്ചുവിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. ബിഎംഎസ് നേതാക്കളുടെ ഇടപെടല്‍ മൂലം മാനേജ്‌മെന്റിന് ഈ തീരുമാനം പിന്‍വലിക്കേണ്ടിവന്നിരുന്നു. ബിഎംഎസിന് പുറമെ സിഐടിയുവിന്റെ നിയന്ത്രണത്തിലുള്ള പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് യൂണിയന്‍ ഇടപെടല്‍ നടത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതെവിടെയും ഏശിയിരുന്നില്ല. ബിഎംഎസ് ശക്തമായി രംഗത്തുണ്ടായിരുന്നു. അര്‍പ്പണ മനോഭാവത്തോടെയാണ് ആശുപത്രിയില്‍ ജീവനക്കാര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ബിഎംഎസ് ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ കൂട്ടായ പരിശ്രമങ്ങള്‍ കൊണ്ടാണ് ജില്ലയിലെ തന്നെ ഒരു പ്രധാന ആതുരാലയമായി സിംസ് ആശുപത്രിയെ മാറ്റാന്‍ കഴിഞ്ഞതെന്ന് ബി എംഎസ് നേതൃത്വം പറയുന്നു.
ആശുപത്രി മാനേജ്‌മെന്റിലെ അര്‍പ്പണമനോഭാവമില്ലാത്ത ചിലരുടെ കുത്സിതനീക്കങ്ങളും ആത്മാര്‍ത്ഥതയില്ലായ്മയുമാണ് സിംസ് ആശുപത്രിയുടെ തകര്‍ച്ചക്ക് കാരണമെന്നാണ് ബിഎംഎസിന്റെ കണ്ടെത്തല്‍. ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി നിയമപരമായ എല്ലാ കാര്യങ്ങളും തൊഴില്‍വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തി തീരുമാനങ്ങള്‍ക്ക് കാത്തുനില്‍ക്കുമ്പോഴാണ് ആശുപത്രി പൂട്ടാന്‍ മാനേജ്‌മെന്റ് തയ്യാറായതെന്ന് ബിഎംഎസിന് അഭിപ്രായമുണ്ട്. ആശുപത്രി മാനേജ്‌മെന്റിനെതിരെ പ്രതിഷേധ സമരങ്ങളുമായി ബിഎംഎസ് രംഗത്തിറങ്ങുമെന്നാണ് സൂചന.
അടച്ചുപൂട്ടിയ സിംസ് ആശുപത്രി ഇതോടെ പുതിയ വിവാദത്തില്‍ കുടുങ്ങി. ആനന്ദാശ്രമത്തിന്റെ നിയന്ത്രണത്തില്‍ ആശ്രമത്തിലെ ആത്മീയാചാര്യനായ സച്ചിദാനന്ദ സ്വാമിയുടെ നാമധേയത്തില്‍ രൂപീകരിച്ച സച്ചിദാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ട്രസ്റ്റിന്റെ കീഴിലാണ് നാലുവര്‍ഷം മുമ്പ് മാവുങ്കാലില്‍ സിംസ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്. തുടക്കത്തിലെ ആശുപത്രി നഷ്ടത്തിലായിരുന്നു. പ്രതിമാസം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നുവെന്നാണ് കണക്ക്. നഷ്ടവും അതോടൊപ്പം ജീവനക്കാരില്‍ നിന്ന് വേണ്ടത്ര സഹകരണം കിട്ടാത്തതുമാണ് ആശുപത്രി പൂട്ടാന്‍ ഇടയാക്കിയതെന്നാണ് മാനേജ്‌മെന്റിന്റെ വാദം.
Keywords: Kanhangad, Mavungal, hospital, Kasaragod, BMS