രക്തശേഖരണത്തിനായി ബ്ലഡ് മൊബൈല്‍ ബസ് കാഞ്ഞങ്ങാട്ടെത്തി
Feb 23, 2012, 16:20 IST
തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ച ബസ് കാസര്‍കോട് നഗരത്തില്‍ രക്തദാനവും സ്വീകരണവുമായി ബന്ധപ്പെട്ട ക്യാമ്പ് അവസാനിച്ചശേഷം വീണ്ടും തിരുവനന്തപുരത്തേക്ക് തന്നെ പോകും. ഒരേസമയം നാല്‌പേര്‍ക്ക് രക്തദാനം നടത്താനുള്ള സൗകര്യം അത്യാധുനിക സജ്ജീകരണങ്ങളുള്ള ഈ ബസിലുണ്ട്. 200 യൂണിറ്റ് രക്തം ഒരേസമയം ബസിനകത്ത് സൂക്ഷിക്കാന്‍ സാധിക്കും. ഒരു ഡോക്ടര്‍, ടെക്‌നീഷ്യന്‍മാര്‍, സയന്റിഫിക് അസിസ്റ്റന്റ് എന്നിവര്‍ ബസിലുണ്ട്. രക്തദാനത്തിനുശേഷം വിശ്രമിക്കാനുള്ള സൗകര്യവും ബസിനകത്ത് ഒരുക്കിയിട്ടുണ്ട്.
കേരളത്തിലുടനീളം സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകള്‍ക്കായി ഈ ബസിനെ പ്രയോജനപ്പെടുത്തി വരികയാണ്. ഇതിനായി പ്രത്യേക മെഡിക്കല്‍ സംഘങ്ങളാണ് ബസില്‍ യാത്ര ചെയ്യുന്നത്. 1 കോടി 40 ലക്ഷം രൂപയാണ് ബ്ലഡ് മൊബൈല്‍ ബസിന്റെ ആകെ ചിലവ്. 2011 നാണ് ഇത്തരമൊരു ബസ് കേരളത്തിന് അനുവദിച്ചത്. ബസിന്റെ മുഴുവന്‍ സമ യ ഡ്രൈവര്‍മാരായി സാനു, അറ്റന്‍ഡര്‍ ദിനേശ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ബസിനക ത്ത് എയര്‍കണ്ടീഷന്‍ സൗകര്യങ്ങളുള്ളതിനാല്‍ രക്തദാനത്തിന് ഒരു വിധത്തിലുള്ള വിഷമതകളും നേരിടേണ്ടിവരുന്നില്ല. കാഞ്ഞങ്ങാട്ടും കൊളവയലിലും രക്തദാന ക്യാമ്പുകള്‍ നടക്കുന്ന സ്ഥലത്ത് എത്തു ന്ന ബസ് നാളെ കാസര്‍കോട്ട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പില്‍ എത്തും.
Keywords: KSACS, Blood donation, Bus, Kanhangad, Kasaragod