city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌ഫോടകവസ്തു: അന്വേഷണം വഴിത്തിരിവില്‍; മോഷണം തെളിവ് നശിപ്പിക്കാനെന്ന് സൂചന


സ്‌ഫോടകവസ്തു: അന്വേഷണം വഴിത്തിരിവില്‍; മോഷണം തെളിവ് നശിപ്പിക്കാനെന്ന് സൂചന
കാഞ്ഞങ്ങാട് : അമ്പലത്തറ, ആദൂര്‍ പോലീസ് സ്റ്റേഷനിലെ നാലോളം കേസുകളിലെ തൊണ്ടിമുതലായ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ച പറക്ലായിലെ എം എം ക്രഷറിനടുത്ത വിജനമായ സ്ഥലത്തെ താല്‍ക്കാലിക കെട്ടിടത്തില്‍ നടന്ന മോഷണസംഭവത്തിന്റെ അന്വേഷണം  നിര്‍ണായകമായ വഴിത്തിരിവിലെത്തി.

ഹൊസ്ദുര്‍ഗ് സിഐ കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് സ്‌ഫോടക വസ്തു കവര്‍ച്ചാസംഭവത്തെ കുറിച്ച് വ്യക്തമായ ചില സൂചനകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. കരിങ്കല്‍ ക്വാറ തകര്‍ന്ന് ചിലര്‍ മരിക്കാനായ സംഭവത്തെ തുടര്‍ന്ന് കിഴക്കന്‍ മലയോര ത്തെ ഒരു ക്വാറയില്‍ നടത്തിയ പരിശോധനയില്‍ കിട്ടിയ സ്‌ഫോടകവസ്തുക്കള്‍ ഉള്‍ പ്പെടെയുള്ള സാധനങ്ങള്‍ മാ ലോം സ്വദേശി എം എം ജോ ണിയുടെ സ്വകാര്യ കെട്ടിടത്തിലാണ് സൂക്ഷിച്ചിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ടവര്‍ക്ക് സ്‌ഫോടക വസ്തു കവര്‍ച്ചയുമായി ബന്ധമുണ്ടെന്നാണ് സൂചന.

അമ്പലത്തറ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ വന്‍ ക്വാറി ലോബിയുടെ അറിവോടെ സ്‌ഫോടകവസ്തുക്കള്‍ മോഷ്ടിച്ച് നശിപ്പിച്ചുവെന്നാണ് കരുതുന്നത്. ഈ ക്വാറിയുടെ നടത്തിപ്പുകാരന്‍ ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

അതിനിടെ സ്‌ഫോടകവസ്തു കവര്‍ച്ചക്ക് പിന്നില്‍ വന്‍ അട്ടിമറിക്കുള്ള ശ്രമമാണെന്ന പ്രാഥമികമായ സൂചന ഇന്റലിജന്‍സ് വിഭാഗം പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടുണ്ട്. സംഭവത്തില്‍ അട്ടിമറി സാധ്യതയൊന്നും ഉണ്ടായിട്ടില്ലെന്ന് ഇന്റലിജന്‍സ് വിഭാഗവും പോലീസും വെളിപ്പെടുത്തി. കാസര്‍കോട് ജില്ലയില്‍ മതതീവ്രവാദ ശക്തികളുടെയും നക്‌സല്‍ പ്രവര്‍ത്തകരുടെയും സ്വാധീനമുണ്ടെങ്കിലും അത്തരത്തിലുള്ള നീക്കങ്ങളുടെ ഭാഗമാണ് സ്‌ഫോടകവസ്തു മോഷണമെന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്ന് ഡിജിപിക്ക് രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Keywords:  police-enquiry, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia