മലയോര വികസനം: കര്‍ണ്ണാടക മുഖ്യമന്ത്രിയെ ബി ജെ പി നേതാക്കള്‍ കണ്ടു
Jan 12, 2012, 16:17 IST
പ്രധാനമായും മലയോര മേഖലയിലെ റോഡ് വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള നിവേദനം കര്‍ ണ്ണാടക മുഖ്യമന്ത്രിക്ക് കൈമാറി. മടിക്കൈ കമ്മാരന് പുറമെ എസ് കെ കുട്ടന്‍, അജയകുമാര്‍ നെല്ലിക്കാട്, പ്രീതം കു മാര്‍ ബന്തടുക്ക എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ബാഗമണ്ഡലം-തലക്കാവേരി- ചെറുപുഴ-ഏഴിമല നാ വിക അക്കാദമി റോഡ് നിര്‍മ്മാണം, ബാഗമണ്ഡലം- കരിക്കെ-പാണത്തൂര്‍ റോ ഡിന്റെ പുനരുദ്ധാരണം, സു ള്ള്യ- മാണിമൂല-- ബന്തടുക്ക- കോളിച്ചാല്‍ റോഡ് വികസനം എന്നിവയാണ് പ്രധാനമായും നിവേദനത്തില്‍ എടുത്ത് കാട്ടിയത്. ഈ റോഡിന്റെ കര്‍ണ്ണാടക സംസ്ഥാനത്തിന്റെ ഭാഗത്തുള്ള റോഡുകളുടെ നിര്‍ മ്മാണത്തിനും വികസനത്തിനും കര്‍ണ്ണാടക സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡയോട് അഭ്യര്‍ത്ഥിച്ചു.
ബാഗമണ്ഡലം-തലക്കാവേരി-ചെറുപുഴ-ഏഴിമല നാ വിക അക്കാദമി റോഡ് നിര്‍ മ്മാണം കേന്ദ്ര പ്രതിരോധ മ ന്ത്രി എ കെ ആന്റണി തന്നെ നിര്‍ദ്ദേശിച്ചതും അദ്ദേഹം ഇ ക്കാര്യത്തില്‍ മതിയായ താ ല്‍പ്പര്യം പ്രകടിപ്പിച്ചതുമാണ്. മൈസൂര്‍ ഉള്‍പ്പെടെയുള്ള പ്ര ദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന പ്രധാന റോഡായിരിക്കുമിതെന്ന് നിവേദക സംഘം കര്‍ണ്ണാടക മുഖ്യമന്ത്രിയെ ധരിപ്പിച്ചു. നിവേദനത്തിലെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ഡി സദാനന്ദ ഗൗഡ നിവേദക സംഘത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Kanhangad, Meet, Karnataka CM