ക്ഷേത്രോത്സവത്തിനിടെ സിപിഎം - ബിജെപി സംഘര്‍ഷം
Feb 16, 2015, 08:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/02/2015) അതിയാമ്പൂരിനടുത്ത ഉദയംകുന്ന് വിഷ്ണു മൂര്‍ത്തി ക്ഷേത്ര ഉത്സവത്തിനിടെ സി.പി.എം - ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ക്ഷേത്ര കമ്മിറ്റി സെക്രട്ടറിക്കടക്കം മര്‍ദനമേറ്റു. ഇത് തടയാന്‍ ചെന്ന എ.എസ്.ഐ ഉള്‍പെടെയുള്ള പോലീസുകാര്‍ക്കെതിരെയും അതിക്രമമുണ്ടായി.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കോഴിക്കോട്ടെ ഗാനമേള ട്രൂപ്പാണ് ഞായറാഴ്ച രാത്രി പരിപാടി അവതരിപ്പിക്കാന്‍ എത്തിയത്. പാട്ടിനിടയില്‍ നൃത്തം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം - ബിജെ പി അനുഭാവികള്‍ തമ്മില്‍കൊമ്പു കോര്‍ത്തിരുന്നു. ഇതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.
സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ ഇരു വിഭാഗത്തെയും പിന്തിരിപ്പിച്ചു. ഇതിനിടയിലാണ് സംഘര്‍ഷമുണ്ടാക്കിയവരെക്കുറിച്ച് പോലീസിന് വിവരം കൈമാറി എന്നാരോപിച്ച് ഒരു സംഘം ക്ഷേത്ര കമ്മിറ്റി സെക്രട്ടറി നാരായണനെ കൈയ്യേറ്റം ചെയ്തത്. സംഘര്‍ഷം വ്യാപിക്കുമെന്നുറപ്പായതോടെ വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ്.ഐ കെ ബിജുലാലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തി. കുഴപ്പമുണ്ടാക്കുന്നവരെ പിന്തിരിപ്പിക്കാനുള്ള പോലീസുകാരുടെ ശ്രമത്തിനിടയില്‍ എ എസ് ഐ കരുണാകരന്‍, പോലീസ് കണ്‍ട്രോള്‍ റൂമിലെ ആംഡ്‌റിസര്‍വ്വ് സിവില്‍ പോലീസ് ഓഫീസര്‍ അജിത്ത് എന്നിവര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായി. അജിത്തിനെ ഒരുസംഘം തള്ളിവീഴ്ത്തി. അജിത്തിന്റെ കാലിന് പരിക്കേറ്റു.
പോലീസിന്റെ അനുമതിയില്ലാതെ ഗാനമേള നടത്തിയ സംഘത്തിന്റെ മൈക്ക് സെറ്റുകള്‍ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്റെ നിര്‍ദേശമനുസരിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിനെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നതിന് പ്രവീണ്‍, പ്രകാശന്‍, അഖി എന്നിവര്‍ക്കും ബി ജെ പി- സി പി എം പ്രവര്‍ത്തകരായ കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ പോലീസുകാരന്‍ അജിത്ത് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
പോലീസിന്റെ അനുമതിയില്ലാതെ ഗാനമേള സംഘടിപ്പിച്ചതിന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുമെന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ഹരിശ്ചന്ദ്ര നായക് പറഞ്ഞു.

Keywords : Kanhangad, Temple, Programme, Clash, CPM, BJP, Kasaragod, Police, Attack, Case.