ഡി.വൈ.എസ്.പി. ജോസി ചെറിയാനെ ആക്രമിച്ച ബി.ജെ.പി പ്രവര്ത്തകന് അറസ്റ്റില്‍
Jul 14, 2012, 18:00 IST
കാഞ്ഞങ്ങാട്: രാഷ്ട്രീയ സംഘര്‍ഷത്തിനിടെ, ഇപ്പോഴത്തെ ടി.പി. ചന്ദ്രശേഖരന് വധക്കേസന്വേഷണ ടീമിലെ ഡി.വൈ.എസ്.പി ജോസി ചെറിയാനെ ചിത്താരി ചേറ്റുക്കുണ്ടില്‍ വെച്ച് 2011ല്‍ അക്രമിച്ച കേസില്‍ ഒളിവിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.
കീക്കാനം കുഞ്ഞിരാമന്റെ മകനും ബി.ജെ.പി പ്രവര്‍ത്തകനുമായ സഞ്ജീവനെയാണ്(35) ബേക്കല്‍ എസ്.ഐ ടി. ഉത്തംദാസ് അറസ്റ്റു ചെയ്തത്. പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്), കോടതി ഈ മാസം 24 വരെ റിമാന്റ് ചെയ്തു.
2011 ഏപ്രില്‍ 30ന് ചേറ്റുക്കുണ്ടില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കുഴപ്പമുണ്ടാക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ജോസി ചെറിയാനെയാണ് സഞ്ജീവന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം അക്രമിച്ചത്. പോലീസ് ജീപ്പിനെ കല്ലു കൊണ്ട് തകര്‍ക്കുകയും ചെയ്തു.
ജോസി ചെറിയാന്റെ പരാതിയിലാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. ഒളിവിലായിരുന്ന സഞ്ജീവന്, കഴിഞ്ഞ ദിവസം ചേറ്റുക്കുണ്ടില്‍ മദ്യലഹരിയില്‍ കുഴപ്പമുണ്ടാക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐയും പാര്‍ട്ടിയും പ്രതിയെ പിടികൂടുകയായിരുന്നു.
മദ്യപിച്ച് കുഴപ്പമുണ്ടാക്കിയ സഞ്ജീവനെ ഈ കേസില്‍ ജാമ്യത്തിലെടുക്കാന്‍, പോലീസ് പ്രതിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടുവെങ്കിലും സഞ്ജീവനു വേണ്ടി ജാമ്യം നില്ക്കാന് വീട്ടുകാര്‍ ആരും തന്നെയെത്തിയില്ല. തുടര്‍ന്ന് മദ്യപിച്ച് കുഴപ്പമുണ്ടാക്കിയ കേസിലും ഡി.വൈ.എസ്.പിയെ ആക്രമിച്ച കേസിലും പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: DYSP, Attack, Arrest, Kanhangad.