city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജയിലുകളില്‍ ജൈവകൃഷി പ്രോല്‍സാഹിപ്പിക്കും: മന്ത്രി രമേശ് ചെന്നിത്തല

കാഞ്ഞങ്ങാട്: (www.kasargodvartha.com 05/09/2015) സംസ്ഥാനത്തെ ജയിലുകളില്‍ ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനാവശ്യമായ എല്ലാവിധ സഹായങ്ങളും സര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്ന് ആഭ്യന്തര, ജയില്‍ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചീമേനി തുറന്ന ജയിലില്‍ സാംസ്‌കാരിക നിലയത്തിന്റെ ശിലാസ്ഥാപനവും മലിനജല സംസ്‌കരണ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിലിലെ വരുമാനം ജയില്‍പ്പുള്ളികളുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്ന ആവശ്യം നിലവിലുണ്ട്. ഇത് ധനവകുപ്പുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. 14 വര്‍ഷം പൂര്‍ത്തിയാക്കിയ മുഴുവന്‍ തടവുകാരെയും വിട്ടയക്കാനുള്ള നടപടി ജയില്‍ ഉപദേശക ബോര്‍ഡിന്റെ പരിഗണനയിലാണ്. 10 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയും വിട്ടയക്കും. ജീവപര്യന്തം തടവുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജൈവകൃഷി നടത്തുന്ന ചീമേനി ജയിലിനായി സ്ഥിരം വിപണന കേന്ദ്രം ആരംഭിക്കണം. ചീമേനി, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ഇതിനായി സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ചടങ്ങില്‍ അന്തേവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് വിതരണവും ബാങ്ക് അക്കൗണ്ട് ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് എച്ച്.ഗോപകുമാറിന് മന്ത്രി ഉപഹാരം സമ്മാനിച്ചു.

കെ. കുഞ്ഞിരാമന്‍ എംഎല്‍എ (തൃക്കരിപ്പൂര്‍) അദ്ധ്യക്ഷത വഹിച്ചു. ജയിലില്‍ നിര്‍മ്മിക്കുന്ന പുതിയ സ്റ്റേജിന്റേയും ഓഡിറ്റോറിയത്തിന്റേയും ശിലാസ്ഥാപനം പി.കരുണാകരന്‍ എംപി നിര്‍വ്വഹിച്ചു. കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബാലകൃഷ്ണന്‍, ഉത്തരമേഖലാ ഡി.ജി.പി. ഓഫ് പ്രിസണ്‍സ് ശിവദാസ് കെ.തൈപ്പറമ്പില്‍, തുറന്ന ജയില്‍ അഡൈ്വസറി അംഗം പി.കുഞ്ഞിക്കണ്ണന്‍, എ.സി.ജോസ്, ചെറുവത്തൂര്‍ കാനറാ ബാങ്ക് ചീഫ് മാനേജര്‍ ആര്‍.ശങ്കര്‍, പഞ്ചായത്തംഗം എം.ശ്രീജ, കെജെഇഒഎ സംസ്ഥാന പ്രസിഡന്റ് കെ.എന്‍.പുരുഷോത്തമന്‍, കെജെഎസ്ഒഎ സംസ്ഥാന ട്രഷറര്‍ വി.സി.സുജിത്ത് എന്നിവര്‍ സംസാരിച്ചു. ചീമേനി തുറന്ന ജയില്‍ സൂപ്രണ്ട് എസ്.സന്തോഷ് സ്വാഗതവും വെല്‍ഫെയര്‍ ഓഫീസര്‍ ഇ.വി.ഹരിദാസ് നന്ദിയും പറഞ്ഞു.
ജയിലുകളില്‍ ജൈവകൃഷി പ്രോല്‍സാഹിപ്പിക്കും: മന്ത്രി രമേശ് ചെന്നിത്തല

Keywords: Bio farming to be promoted in Jail, Open Jail, Cheemeni, Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia