ബാലവേലക്കെതിരെ ബൈക്കില്‍ ദേശീയ യാത്രയുമായി യുവാക്കള്‍ പിലിക്കോട് നിന്നും കൊല്‍ക്കത്തയിലേക്ക്
Jul 20, 2015, 13:30 IST
പിലിക്കോട്: (www.kasargodvartha.com 20.07.2015) ബാലാവകാശ നിയമം കര്‍ശനമാക്കാന്‍ സഹകരണം തേടിയും ബാലവേല ഉപേക്ഷിക്കാനുള്ള ബാധ്യത സമൂഹത്തെ ബോധ്യപ്പെടുത്താനുമായി പിലിക്കോട്ടു നിന്നും നാല് യുവാക്കള്‍ ബൈക്കില്‍ ദേശീയ യാത്രക്ക് തുടക്കമിട്ടു. സമപ്രായക്കാര്‍ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ വിത്തിട്ട് മുളപ്പിച്ച ആശയമാണ് അവര്‍ ജോലി ചെയ്തുണ്ടാക്കിയ പണമുപയോഗിച്ച് പ്രാവര്‍ത്തികമാക്കുന്നത്.
'നോ മാഡ്' എന്ന് പേരിട്ടിരിക്കുന്ന യാത്രാ സംഘത്തലവന് പിലിക്കോട് എരവില്‍ സ്വദേശിയും ബി.ടെക് ബിരുദധാരിയുമായ ടി.വി ശ്രീജിത്ത് (24), ചീമേനി നിടുമ്പ സ്വദേശിയും ആനിമേഷന്‍ രംഗത്ത് ഡിസൈനറുമായ എം. ശ്രീരാഗ് (23), എരവില്‍ സ്വദേശികളായ ആര്‍ക്കിടെക്റ്റ് കെ.ഇ രോഹിത്ത് (23), ഇലക്ട്രിക്കലില്‍ ഡിപ്ലോമയെടുത്ത കെ. നിധിന് (23) എന്നിവരാണ് സമൂഹ്യ പ്രതിബദ്ധത മാത്രം ലക്ഷ്യമിട്ട് ദേശീയ ബൈക്ക് പ്രചാരണ യാത്രക്കിറങ്ങിയത്.
25 ദിവസം നീളുന്ന യാത്രക്കിടയില്‍ കര്‍ണാടക, തെലുങ്കാന, ഒറീസ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രചാരണ പരിപാടികള്‍ ഇവര്‍ അവതരിപ്പിക്കും. തിരിച്ചുള്ള യാത്രയില്‍ കേരളത്തിലും ബോധവല്‍ക്കരണ പരിപാടികള്‍ അവതരിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. നാടകവും മൂകാഭിനയവും സമന്വയിപ്പിച്ച് വിവിധ സംസ്ഥാനങ്ങളിലെ 30 ല്‍പ്പരം പ്രൈമറി സ്കൂളുകളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.
അനുകൂല കാലാവസ്ഥ ലഭിക്കുകയാണെങ്കില്‍ തിരഞ്ഞെടുത്ത തെരുവുകളില്‍ കൂടി ബോധവല്‍ക്കരണ പരിപാടികള്‍ അവതരിപ്പിക്കുമെന്നും പറഞ്ഞു. രണ്ട് എന്‍ഫീല്‍ഡ് ബുള്ളറ്റുകളില്‍ ഞായറാഴ്ച രാവിലെ ഏഴോടെയാണ് യാത്ര പുറപ്പെട്ടത്. പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പരിസരത്ത് ചേര്‍ന്ന ചടങ്ങില്‍ സൊസൈറ്റി പ്രസിഡണ്ട് എ.വി ബാബു ഫ്ളാഗ് ഓഫ് ചെയ്തു. ഇ. ഭാസ്കരന് അധ്യക്ഷനായിരുന്നു. എം. കൃഷ്ണന്, രാഘവന് കുളങ്ങര, യാത്രാ സംഘത്തലവന് ടി.വി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. കലാ പരിപാടികളുടെ അവതരണത്തിന് ബൈക്കുകളില്‍ സോളാര്‍ പാനല്‍, സംഗീതത്തിനുള്ള സൗകര്യങ്ങള്‍ ഉള്‍പെടെ തയ്യാറാക്കിയാണ് സംഘം കര്‍ണാടക വഴി യാത്ര ആരംഭിച്ചത്.
Keywords : Bike, Kasaragod, Kanhangad, Pilicode, Youth, Child Labor, Kolkata, Message.
Advertisement: