ചിറ്റാരിക്കാല്‍: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു. ചിറ്റാരിക്കാല്‍ പാലാവയലിലെ വാഴയാനിക്കല് ജോ ജോയുടെ ഹീറോ ഹോണ്ട ബൈക്കാണ് അഗ്നിക്കിരയാക്കിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടിലേക്ക് റോഡില്ലാത്തതിനാല്‍ റോഡരികിലാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. ജോജോയുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചിറ്റാരിക്കാല്‍, പാലാവയല് ഭാഗങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ അക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ബൈക്ക് കത്തിച്ച സംഭവം നാട്ടില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Keywords: Bike fires, Chittarikkal, Kasaragod