നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
May 18, 2012, 13:00 IST
അമ്പലത്തറ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അമ്പലത്തറ മൂന്നാംമൈലിലെ ബദറുദ്ദീന്റെ മകന്‍ നബീറിനാണ് (20) അപകടത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ മൂന്നാംമൈല്‍ റോഡരികിലെ കുഴിയില്‍ നബീര്‍ ഓടിച്ചു വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
മഡിയനിലെ മദീന കര്‍ട്ടന്‍ സെന്ററില്‍ ജോലിചെയ്യുന്ന നബീര്‍ ജോലിസ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. നബീറിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kasaragod, Kanhangad, Kerala, Ambalathara, Bike-Accident, Injured