city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കില്‍ ജീപ്പിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

ബൈക്കില്‍ ജീപ്പിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
പുല്ലൂര്‍: കണ്ണൂരില്‍ സം­ഘര്‍­ഷ­ത്തില്‍ പ­രി­ക്കേ­റ്റ് മ­രിച്ച എ ബി വി പി പ്രവര്‍ത്തകന്‍ സച്ചിന്‍ ഗോപാലന്റെ മൃതദേഹത്തെ അനുഗമിച്ച ബൈക്കില്‍ ജീപ്പിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി മാവുങ്കാല്‍ ഉദയംകുന്നിലെ നിതീഷ് (23), അരുണ്‍ കുമാര്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച
ഉ­ച്ച­യ്ക്ക് പുല്ലൂരിലാണ് അപകടമുണ്ടായത്.

സം­ഘര്‍­ഷ­ത്തില്‍ പ­രി­ക്കേ­റ്റ് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് സച്ചിന്‍ ഗോപാലന്‍ മരണപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സച്ചിന്‍ ഗോപാലിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രക്ക് ബി ജെ പി -യുവമോര്‍ച്ച-എ ബി വി പി നേതാക്കളും പ്രവര്‍ത്തകരും അകമ്പടി പോയിരുന്നു. കാസര്‍കോട്ടും മാവുങ്കാലിലും പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയത്.

Keywords: Bike, Jeeb, Accident, Pullur, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia