ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതരം
Jan 18, 2013, 17:18 IST
File Photo |
ജെസ്റ്റിനെ ഉടന്‍ തന്നെ മാവുങ്കാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അപകടം വരുത്തിയ കെ.എസ്.ആര്‍.ടി.സി ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.
റോഡ് അറ്റകുറ്റപ്പണി നടത്തി നന്നാക്കിയ ശേഷം ഈ ഭാഗത്തുകൂടി സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അമിത വേഗതയിലാണ് ഓടിച്ചുപോകുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതു കാരണം വാഹനാപകടങ്ങള്‍ പെരുകുകയാണ്. വാഹനങ്ങളുടെ അമിത വേഗത തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ബസുകള്‍ തമ്മിലുള്ള മത്സരയോട്ടങ്ങളും ഇവിടെ അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. ഇത് മൂലമുള്ള അപകടങ്ങളും വര്‍ധിക്കുകയാണ്.
Keywords: Bus, Hit, Bike, Youth, Injured, Mavungal, Puthiyakandam, Kanhangad, Kasaragod, Kerala, Malayalam news