city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കപകടം: യുവാവിനെ പിഴയടക്കാന്‍ ശിക്ഷിച്ചു

ബൈക്കപകടം: യുവാവിനെ പിഴയടക്കാന്‍ ശിക്ഷിച്ചു
കാഞ്ഞങ്ങാട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് 12 കാരന്‍ അടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റ കേസില്‍ അപകടം വരുത്തിയ ബൈക്ക് ഓടിച്ച യുവാവിനെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. കമ്പല്ലൂര്‍ ഉദയപുരത്തെ ഷിജോമാത്യുവിനെയാണ് (24) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി 2500 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.

ചിറ്റാരിക്കാല്‍ വെള്ളടുക്കത്തെ കെ മനുവിന്റെ പരാതിപ്രകാരമാണ് ഷിജോവിനെതിരെ പോലീസ് കേസെടുത്തിരുന്നത്. മനു ഓടിച്ച് പോവുകയായിരുന്ന കെഎല്‍ 60 സി 7440 നമ്പര്‍ ബൈക്കില്‍ ചിറ്റാരിക്കാല്‍ റോഡ് ജംഗ്ഷനില്‍ ഷിജോ ഓടിച്ചുവരികയായിരുന്ന കെഎല്‍ 60 ബി 7679 നമ്പര്‍ ബൈക്കിടിക്കുകയായിരുന്നു. അപകടത്തില്‍ മനുവിനും കൂടെയാത്രചെയ്ത ഭീമനടിയിലെ ശ്രീധരന്റെ മകന്‍ നിധിനും (12) സാരമായി പരിക്കേറ്റു. ഷിജോയ്ക്കും കൂടെയാത്രചെയ്തവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഷിജോയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് മനു പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Keywords:  kasaragod, Kanhangad, court order, Bike-Accident


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia